15
May 2021 - 11:28 am IST

Download Our Mobile App

National

yogi

ഉത്തർപ്രദേശിൽ 18  വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ വിതരണം സൗജന്യമാക്കും 

Published:21 April 2021

ഇതിന് പിന്നാലെയാണ്  ഉത്തർപ്രദേശിന്റെ നിർണായക തീരുമാനം. ഉത്തർപ്രദേശിൽ 18  വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും  വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചെന്നും വൈറസിന്  എതിരെയുള്ള ഈ പോരാട്ടത്തിൽ അന്തിമ വിജയം ഇന്ത്യക്ക് ആകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞു.

ലക്നൗ; ഉത്തർപ്രദേശിൽ 18  വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ വിതരണം സൗജന്യമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന  മന്ത്രിസഭാ യോഗം തീരുമാനിച്ചു. മെയ് 1  മുതൽ രാജ്യത്ത് 18  വയസ്സിന് മുകളിലുള്ള എല്ലാവർക്കും  വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ്  ഉത്തർപ്രദേശിന്റെ നിർണായക തീരുമാനം. ഉത്തർപ്രദേശിൽ 18  വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും  വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചെന്നും വൈറസിന്  എതിരെയുള്ള ഈ പോരാട്ടത്തിൽ അന്തിമ വിജയം ഇന്ത്യക്ക് ആകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. വാക്‌സിൻ വിതരണം വിപുലീകരിക്കാനുള്ള ശ്രമം സർക്കാർ തുടങ്ങിക്കഴിഞ്ഞു. വാക്‌സിൻ വിതരണ കേന്ദ്രങ്ങളുടെ  എണ്ണം വർധിപ്പിക്കാനും 18 വയസ്സിന് മുകളിൽ ഉള്ളവരുടെ പട്ടിക തയ്യാറാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. കൊവിഡ്  വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ  പ്രഖ്യാപിച്ചു. 
 


വാർത്തകൾ

Sign up for Newsletter



top