15
May 2021 - 10:37 am IST

Download Our Mobile App

Flash News
Archives

Kerala

u-prathibha

പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല; യു പ്രതിഭ എംഎൽഎ

Published:21 April 2021

എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട് ..ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ... അപ്പോ ഒരു സത്യം പറയാം .പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം.

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ ഫെയ്സ്ബുക്ക് പേജ് സമൂഹമാധ്യമങ്ങളിൽ തിരികെയെത്തി. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും പ്രതിഭ അറിയിച്ചു. എന്തെങ്കിലും പോസ്റ്റ് ഇട്ടാൽ അത് നിന്നെയൊന്നും പേടിച്ച് പിൻവലിക്കില്ലെന്നും പ്രതിഭ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് ആദ്യം എംഎൽഎയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ രാഷ്ട്രീയ കമന്‍റുകളുമായി എത്തിയതോടെ എംഎൽഎ പോസ്റ്റ് നീക്കം ചെയ്തു. ഇതിന് പിന്നാലെ തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണ പോസ്റ്റുമെത്തി.  

ഫെയ്സ്ബുക്ക് കുറിപ്പ്...

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ  സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്....
ഇനി കാര്യത്തിലേക്ക് കടക്കാം... 
ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി... നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്
      എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട് ..ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ... അപ്പോ ഒരു സത്യം പറയാം .പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസ് കാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും
          ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..
         എന്നാൽ കേട്ടോളൂ ഞാൻ Post ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..
                     സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടി..
           അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ


വാർത്തകൾ

Sign up for Newsletter



top