15
May 2021 - 11:18 am IST

Download Our Mobile App

National

oxygen1

മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു

Published:21 April 2021

നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോ​ഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം.

സ്ഥലത്ത് വാതകം ഒഴുകിപ്പരന്നു. ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസപ്പെട്ടു. ഇവിടെയുണ്ടായിരുന്ന 80 രോഗികളിൽ 31 രോഗികൾക്ക് ഓക്സിജൻ സൗകര്യം അത്യാവശ്യമായിരുന്നു. ടാ​ങ്ക​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ൾ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള കൊ​വി​ഡ് രോ​ഗിക​ളാ​ണ് മ​രി​ച്ച​ത്.

കൊ​വി​ഡ് ആ​ശു​പ​ത്രി​യാ​യി വേ​ർ​തി​രി​ച്ച ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ 150 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.  ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ കൊ​ണ്ടു​വ​ന്ന ടാ​ങ്ക​റി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെ​ളു​ത്ത പു​ക​യാ​ൽ മൂ​ടി. വാ​ത​കം സ​മീ​പ പ്ര​ദേ​ശ​ങ്ങളി​ലേ​ക്ക് പ​ട​ർ​ന്ന​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ചോ​ർ​ച്ച അ​ട​ച്ചു.

 

 


വാർത്തകൾ

Sign up for Newsletter



top