"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:21 April 2021
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിഭയുടെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമാകുന്നതിന്റെ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം. ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമയില്‍ സലിംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കണ്ഫ്യൂഷന് അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ കുറിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ്...
നാല് ചോദ്യങ്ങൾ,
1) സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?
2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?
3) ഇനിയുള്ള പോസ്റ്റുകൾ ഇടുന്നത് ഹാക്കറോ, മുതലാളിയോ?
4) ഇനിയുള്ള പോസ്റ്റുകൾ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേർതിരിച്ചറിയും?