15
May 2021 - 10:39 am IST

Download Our Mobile App

Flash News
Archives

National

anil

ഡൽഹി സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി 

Published:21 April 2021

സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ആരോഗ്യരംഗം തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിൽ ഡൽഹി സർക്കാർ ഇതുവരെ പ്രതികരിച്ചില്ല. 

ചണ്ഡീഗഢ്:ഡൽഹി സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ഡൽഹി വഴി ഹരിയാനയിലെ ഫരീദാബാദിലേക്ക് വരുകയായിരുന്ന ഓക്‌സിജൻ ടാങ്കറിൽ ഒരെണ്ണം ഡൽഹി സർക്കാർ തട്ടിയെടുത്തുവെന്നാണ്  ആരോപണം.

സംഭവത്തിനെ  തുടർന്ന് ഓക്‌സിജൻ ടാങ്കറുകൾക്ക് എല്ലാം പൊലീസ്  സുരക്ഷയും മന്ത്രി പ്രഖ്യാപിച്ചു. ഫരീദാബാദിലേക്ക് പോകുകയായിരുന്നു തങ്ങളുടെ ടാങ്കറിൽ ഒന്ന് ഡൽഹി സർക്കാർ തട്ടിയെടുത്തു. ഇതിന് പിന്നാലെ എല്ലാ ടാങ്കറുകൾക്കും പൊലീസ്  സുരക്ഷ താൻ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ആരോഗ്യരംഗം തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിൽ ഡൽഹി സർക്കാർ ഇതുവരെ പ്രതികരിച്ചില്ല. 
 


വാർത്തകൾ

Sign up for Newsletter



top