15
May 2021 - 10:02 am IST

Download Our Mobile App

Flash News
Archives

Kerala

kerala

സംസ്ഥാനത്തെ കൊവിഡ്  ക്വാറന്റീൻ,ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി

Published:21 April 2021

മാസ്ക് ധരിക്കുക,കൈകളുടെ  ശുചിത്വം എന്നിവ കർശനമായി പാലിക്കുക. കല്യണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക. ലക്ഷണങ്ങൾ കണ്ടാൽ ദിശ 1056 -ലോ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കണം.

തിരുവനന്തപുരം:  സംസ്ഥാനത്തെ കൊവിഡ്  ക്വാറന്റീൻ,ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി. ലബോറട്ടറി ടെസ്റ്റിലൂടെ കൊവിഡ്  സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സ മാനദണ്ഡം അനുസരിച്ച് ഡോക്റ്ററുടെ നിർദേശപ്രകാരം ചികിത്സ നൽകും. ഡിസ്ചാർജ്  ചെയ്ത ഏഴ് ദിവസം വരെ അനാവശ്യ യാത്രകളോ സാമൂഹിക ഇടപെടലുകളോ പാടില്ല.

രോഗസാധ്യത കൂടുതലുള്ള പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളയാൾ വീട്ടിലോ സ്ഥാപനത്തിന്റെ 14  ദിവസം റൂം ക്വാറന്റീൻ ഇരിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ദിശ 1056 -ലോ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കണം. ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ നടത്തുക.ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീൻ തുടരുക. രോഗസാധ്യത കുറവുള്ള സമ്പർക്ക പട്ടികയിൽ പെട്ടയാൾ 14  ദിവസം അനാവശ്യ യാത്രകൾ  ഒഴിവാക്കുക.

മാസ്ക് ധരിക്കുക,കൈകളുടെ  ശുചിത്വം എന്നിവ കർശനമായി പാലിക്കുക. കല്യണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക. ലക്ഷണങ്ങൾ കണ്ടാൽ ദിശ 1056 -ലോ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കണം.

കേരളത്തിലേക്ക് വരുന്ന അന്തർ ദേശിയ യാത്രക്കാർ കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം ആർടിപിസിആർ  പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. കേരളത്തിലേക്ക് എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.

ആർടിപിസിആർ. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക. പരിശോധന നടത്തുന്നില്ലെങ്കിൽ  14 ദിവസം റൂം ക്വാറന്റീനിൽ കഴിയുക.


വാർത്തകൾ

Sign up for Newsletter



top