15
May 2021 - 11:23 am IST

Download Our Mobile App

Kerala

kottayam

കോട്ടയം ജില്ലയില്‍  2140 പേര്‍ക്ക് കൂടി കൊവിഡ് 

Published:21 April 2021

 പുതുതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി  24.75 ശതമാനമായി കുതിച്ചുയർന്നു. കോട്ടയം നഗരസഭാ തിർത്തിയിൽ മാത്രം 235 പേർ കൊവിഡ് ബാധിതരായി.

കോട്ടയം: ജില്ലയില്‍  2140 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. 2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി.  പുതുതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി  24.75 ശതമാനമായി കുതിച്ചുയർന്നു. കോട്ടയം നഗരസഭാ തിർത്തിയിൽ മാത്രം 235 പേർ കൊവിഡ് ബാധിതരായി.

രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.379 പേര്‍ രോഗമുക്തരായപ്പോൾ10878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 98633 പേര്‍ കൊവിഡ് ബാധിതരായി. 86889  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
 


വാർത്തകൾ

Sign up for Newsletter



top