15
May 2021 - 10:53 am IST

Download Our Mobile App

Kerala

thrissur

തൃശ്ശൂര്‍ ജില്ലയില്‍   2293 പേര്‍ക്ക് കൂടി കൊവിഡ് 

Published:21 April 2021

ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 2262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 16 പേര്‍ക്കും,  8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.

തൃശ്ശൂര്‍ :ജില്ലയില്‍ ബുധനാഴ്ച  2293 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. 452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,923 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,950 ആണ്. 1,07,370 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.34 % ആണ്.
 

ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 2262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 16 പേര്‍ക്കും,  8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 134 പുരുഷന്‍മാരും 127 സ്ത്രീകളും പത്ത് വയസ്സിനു താഴെ 74 ആണ്‍കുട്ടികളും 66 പെണ്‍കുട്ടികളുമുണ്ട്.
 


വാർത്തകൾ

Sign up for Newsletter



top