21
June 2021 - 12:06 pm IST

Download Our Mobile App

Special

old-man

പണമില്ല; കിളിക്കൂട് മാസ്ക്കാക്കി വയോധികൻ സർക്കാർ ഓഫിസിൽ

Published:23 April 2021

മാസ്‌ക് വാങ്ങാൻ പണമില്ലാത്തതിനെ തുടർന്ന് കിളിക്കൂട് മുഖാവരണമാക്കി ആട്ടിടയൻ സർക്കാർ ഓഫീസിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഹൈദരബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ തെലങ്കാനയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് ആയിരം രൂപയാണ് പിഴയീടാക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ഇപ്പോഴും മാസ്കോ സാനിറ്റൈസറോ വാങ്ങാൻ പണമില്ലാത്തവരും നമ്മുടെ രാജ്യത്തുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മാസ്‌ക് വാങ്ങാൻ പണമില്ലാത്തതിനെ തുടർന്ന് കിളിക്കൂട് മുഖാവരണമാക്കി ആട്ടിടയൻ സർക്കാർ ഓഫീസിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തെലങ്കാനയിലെ ചിന്നമുനുഗൽ ഗ്രാമത്തിലെ മെകല കുർമയ്യയാണ് കിളിക്കൂട് മാസ്ക്കാക്കി മാറ്റിയത്. പെൻഷൻ വാങ്ങിക്കാനായി ഇദ്ദേഹത്തിന് സർക്കാർ ഓഫീസ് സന്ദർശിക്കേണ്ടിയിരുന്നു. ‌

എന്നാൽ ഓഫീസ് സന്ദർശിക്കണമെങ്കിൽ മാസ്ക് അനിവാര്യമാണ്. ഒടുവിൽ ഇദ്ദേഹം തന്നെ സ്വയം മാസ്ക് നിർമിക്കുകയായിരുന്നു. അങ്ങനെയാണ് കിളിക്കൂട് മുഖാവരണമാക്കിയത്. 5567 കൊവിഡ് കേസുകളാണ് ഇന്നലെ തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തത്. 


വാർത്തകൾ

Sign up for Newsletter



top