25
June 2021 - 3:44 am IST

Download Our Mobile App

Flash News
Archives

Hollywood

chloe-zhao

ക്ലോയി ഷാവോ മികച്ച സംവിധായിക, ഡാനിയൽ കലൂയ സഹനടൻ; ഓസ്കർ പ്രഖ്യാപനത്തിന് തുടക്കം

Published:26 April 2021

ഈ വിഭാ​ഗത്തിൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതയാണ് ക്ലോയി. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും. ഡാനിയൽ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായത്.

ലോസ് എഞ്ചൽസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. നൊമാഡ് ലാൻഡ് ഒരുക്കിയ ചൈനക്കാരിയായ ക്ലോയി ഷാവോ മികച്ച സംവിധായികയായി. ഈ വിഭാ​ഗത്തിൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതയാണ് ക്ലോയി. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും. ഡാനിയൽ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായത്.

ജൂദാസ് ആന്‍റ്  ദ് ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയമാണ് ഡാനിയലിന് പുരസ്കാരം നേടികൊടുത്തത്. പ്രോമിസിങ് യങ് വുമണിന്‍റെ രചന നിർവഹച്ച എമറാൾഡ് ഫെന്നൽ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഫാദറിന്‍റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്ളോറിയൻ സെല്ലറും സ്വന്തമാക്കി.

പുരസ്കാരങ്ങൾ ഇങ്ങനെ...

മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്‍റ്)
മികച്ച സഹനടൻ: ഡാനിയേൽ കലൂയ( ചിത്രം- ജൂദാസ് ആന്‍റ് ദ ബ്ലാക്ക് മിസിയ)
മികച്ച അവലംബിത തിരക്കഥ: ദ ഫാദർ
മികച്ച തിരക്കഥ (ഒറിജിനൽ): പ്രൊമിസിങ് യങ് വുമൺ
മികച്ച വസ്ത്രാലങ്കാരം:  മ റെയ്നീസ് ബ്ലാക്ക് ബോട്ടം
മികച്ച വിദേശ ഭാഷാചിത്രം: അനദർ റൌണ്ട് (ഡെൻമാർക്ക്)
മികച്ച ശബ്ദ വിന്യാസം: സൗണ്ട് ഓഫ് മെറ്റൽ
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റന്‍റ് സ്ട്രേഞ്ചേഴ്സ്
മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി (ഷോർട്ട് സബ്ജെറ്റ് ): കോളെറ്റ്
മികച്ച ഡോക്യുമെന്‍ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ
മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ്  (ക്രിസ്റ്റഫർ നോളൻ)
മികച്ച സഹനടി: യൂൻ യോ ജുങ് (ചിത്രം- മിനാരി)
മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ഛായാഗ്രഹണം: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റൽ


വാർത്തകൾ

Sign up for Newsletter



top