25
June 2021 - 4:01 am IST

Download Our Mobile App

Flash News
Archives

Hollywood

chloe-zhao

ഓസ്കറിൽ ചരിത്രം കുറിച്ച് ക്ലോയി ഷാവോ

Published:26 April 2021

മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരത്തിനൊപ്പം നിരവധി റെക്കോഡുകള്‍ കൂടിയാണ് മുപ്പത്തിയൊൻപതുകാരിയായ ക്ലോയി ഷാവോ സ്വന്തമാക്കിയിരിക്കുന്നത്.

തൊണ്ണൂറ്റി മൂന്നാമത് ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ച് ചൈനീസ് വംശജയായ ക്ലോയി ഷാവോ. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരത്തിനൊപ്പം നിരവധി റെക്കോഡുകള്‍ കൂടിയാണ് മുപ്പത്തിയൊൻപതുകാരിയായ ക്ലോയി ഷാവോ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സംവിധാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയി ഷാവോ. സംവിധായിക കാതറിന്‍ ബിഗ് ലോവാണ് മികച്ച സംവിധാനത്തിനുള്ള ആദ്യ പുരസ്‌കാരം സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ ഓസകര്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിത കൂടിയാണ് ക്ലോയി ഷാവോ.

ക്ലോയി ഷാവോയും ഫ്രാൻസെസ് മക്ഡൊമാൻഡും നൊമാഡ്‌ലാൻഡിൽ

നാല് നോമിനേഷനുകളാണ് ക്ലോയി ഷാവോയ്ക്ക് ഇത്തവണ ഓസ്‌കറില്‍ ലഭിച്ചത്. ഇതും ചരിത്ര നേട്ടമാണ്. മികച്ച അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ് എന്നീ പട്ടികയിലും നൊമാഡ്‌ലാൻഡ് ഇടം നേടിയിരുന്നു. ഓസ്‌കര്‍ ജേതാവായ ഫ്രാന്‍സിസ് മക്ഡൊര്‍മന്‍റ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി വേഷമിട്ടത്. ചിത്രത്തിന്‍റെ എഡിറ്റര്‍, രചന, നിര്‍മാതാവ് എന്നീ റോളുകളും ക്ലോയ് തന്നെയാണ് നിര്‍വഹിച്ചത്.

ജെസിക്ക ബ്രൂഡറിന്‍റെ നൊമാഡ്‌ലാൻഡ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മാറ്റുരച്ച ഓസ്‌കര്‍ കൂടിയായിരുന്നു ഇത്തവണ. 70 സ്ത്രീകളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതും സര്‍വകാല റെക്കോര്‍ഡ് ആണ്.

 


വാർത്തകൾ

Sign up for Newsletter



top