25
June 2021 - 2:35 am IST

Download Our Mobile App

Flash News
Archives

Trends

regina-oscar

62000 സീക്വൻസുകൾ, 140 മണിക്കൂർ; റെജീന കിങിന്‍റെ ഓസ്കർ ഗൗൺ ഒരുക്കിയത് ഇങ്ങനെ

Published:26 April 2021

ഇളം നീല നിറത്തിലെ സാറ്റിൻ ഗൗണിൽ സിൽവർ സീക്വിൻസ് വർക്കാണ് നൽകിയിരിക്കുന്നത്. ചിത്രശലഭത്തിന്‍റെ ചിറകുകൾ പോലെയാണ് നെക്ക്‌‌ലൈനും സ്ലീവും ഡിസൈൻ ചെയ്തിരിക്കുന്നത്. 140 മണിക്കൂർ കൊണ്ടാണ് മനോഹരമായ ഗൗൺ ഒരുക്കിയത്.

പലപ്പോഴും അവാർഡ് വേദികൾ ഫാഷൻ റാംപുകൾ കൂടിയാകാറുണ്ട്. തൊണ്ണൂറ്റിമൂന്നാമത് ഓസ്കറിന്‍റെ റെഡ് കാർപ്പറ്റിലും ഒന്നിനൊന്നു തിളങ്ങിയാണ് താരങ്ങൾ എത്തിയത്. ഇത്തവണ ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് നടി റെജീന കിങിന്‍റെ വസ്ത്രത്തിലാണ്. പ്രമുഖ ബ്രാൻഡായ ലൂയി വ്യൂട്ടണിന്‍റെ (എൽവി) ഡിസൈനർ ഗൗൺ ആണ് റെജീന അണിഞ്ഞത്. ഒരു പ്രതിമയെ പോലെ തോന്നുന്നു- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഇളം നീല നിറത്തിലെ സാറ്റിൻ ഗൗണിൽ സിൽവർ സീക്വിൻസ് വർക്കാണ് നൽകിയിരിക്കുന്നത്. ചിത്രശലഭത്തിന്‍റെ ചിറകുകൾ പോലെയാണ് നെക്ക്‌‌ലൈനും സ്ലീവും ഡിസൈൻ ചെയ്തിരിക്കുന്നത്. 140 മണിക്കൂർ കൊണ്ടാണ് മനോഹരമായ ഗൗൺ ഒരുക്കിയത്.

62000 സീക്വൻസ് കൊണ്ടാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ 3900 പെയ്ൽ സ്പാർക്ക്ലിങ് സ്റ്റോൺസ്, 4500 ഡാർക്കർ സ്റ്റോൺസ്, 80 മീറ്റർ ചെയിൻ സ്റ്റിച്ചിങ് എന്നിവയും ഗൗണിനെ മനോഹരമാക്കി. ജനുവരി മുതൽ താൻ ഇതിന്‍റെെ പണിപ്പുരയിലാണെന്നും റെജീനയുടെ സ്റ്റൈലിസ്റ്റ് പറഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Regina King (@iamreginaking)


വാർത്തകൾ

Sign up for Newsletter



top