25
June 2021 - 2:58 am IST

Download Our Mobile App

Flash News
Archives

Trends

mask

സർജിക്കൽ മാസ്ക് ലൂസാണോ, ഇങ്ങനെ ശരിയാക്കാം; വിഡിയോ

Published:28 April 2021

ഇത്തരക്കാർക്കായുള്ള ഒരു പ്രതിവിധിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വളരെ വേഗത്തിലും എളുപ്പത്തിലും ലൂസായ മാസ്ക് ശരിയാക്കിയെടുക്കുന്നത് എങ്ങനെയാണെന്നാണ് വിഡിയോയിൽ പറയുന്നത്.

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പ്രതിവിധി മാസ്ക് ധരിക്കൽ തന്നെയെന്ന് അമെരിക്കയിലെ ദ് പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. എന്നാൽ ചിലയാളുകൾ മാസ്ക് പ്രത്യേകിച്ച് സർജിക്കൽ മാസ്ക് ലൂസാണെന്ന് പറഞ്ഞ് അവ ഒഴിവാക്കാറുണ്ട്.

ഇത്തരക്കാർക്കായുള്ള ഒരു പ്രതിവിധിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വളരെ വേഗത്തിലും എളുപ്പത്തിലും ലൂസായ മാസ്ക് ശരിയാക്കിയെടുക്കുന്നത് എങ്ങനെയാണെന്നാണ് വിഡിയോയിൽ പറയുന്നത്. ആദ്യം മാസ്ക് രണ്ടായി മടക്കുക. അതിനുശേഷം മാസ്കിന്‍റെ രണ്ടു വശത്തും കെട്ടിടുക. പിന്നീട് രണ്ടു വശത്തു നിന്നും അകത്തോട്ട് മടക്കുക. മാസ്ക് മുഖത്തുവച്ചു നോക്കി പരിശോധിക്കുക.


വാർത്തകൾ

Sign up for Newsletter



top