21
June 2021 - 11:44 am IST

Download Our Mobile App

Kollywood

rsg

തമിഴ്‌നടൻ ആർ എസ്  ജി ചെല്ലദുരൈ അന്തരിച്ചു

Published:30 April 2021

തമിഴ് സിനിമകളിലെ പ്രധാന സഹതാരമായിരുന്നു അദ്ദേഹം. വിജയ് നായകനായ കത്തി,തെറി ധനുഷ് നായകനായ മാരി  എന്ന ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

തമിഴ് നടൻ ആർഎസ്ജി ചെല്ലദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ പെരിയാർ നഗറിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു എന്ന് മകൻ അറിയിച്ചു.

തമിഴ് സിനിമയിലേ സുപ്രധാന സഹതാരങ്ങളിൽ ഒരാളായിരുന്നു ചെല്ലദുരൈ. വിജയ് ചിത്രങ്ങളായ കത്തി, തെരി, ധനുഷ് നായകനായ മാരി തുടങ്ങിയ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദും (54) ഇന്ന് മരണമടഞ്ഞിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദർശൻ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ്. അയൻ, കോ, മാട്രാൻ, കവൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാൻ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകർഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, നായക് എന്നിവയുടെ ക്യാമറാമാൻ ആണ്.


വാർത്തകൾ

Sign up for Newsletter



top