21
June 2021 - 12:33 pm IST

Download Our Mobile App

Kollywood

prakash-raj

ഞാനും ഇത് അനുഭവിച്ചതാണ്; സിദ്ധാർഥിനെ പിന്തുണച്ച് പ്രകാശ് രാജ്

Published:01 May 2021

ഈ ഭീരുക്കൾ ഇത്രത്തോളം അധ:പതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങൾ ശക്തനായി തന്നെ നിൽക്കുമെന്നും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും.

ബിജെപിയുടെ സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി പ്രകാശ് രാജ് രംഗത്ത്. ഈ ഭീരുക്കൾ ഇത്രത്തോളം അധ:പതിക്കുമെന്നും താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. സിദ്ധാർഥ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും താരം കുറിച്ചു. ഈ ഭീരുക്കൾ ഇത്രത്തോളം അധ:പതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങൾ ശക്തനായി തന്നെ നിൽക്കുമെന്നും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും.

ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തന്‍റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്.

ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്.

 

 


വാർത്തകൾ

Sign up for Newsletter



top