21
June 2021 - 12:16 pm IST

Download Our Mobile App

Analysis

Factor

പു​തി​യ ധ​ന​മ​ന്ത്രി​യെ കാ​ത്തി​രി​ക്കു​ന്ന​ത് !

Published:03 May 2021

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ ധ​ന​മ​ന്ത്രി​ക്ക് ചെ​യ്യാ​നു​ള്ള​ത് വ​ള​രെ​യേ​റെ കാ​ര്യ​ങ്ങ​ൾ. കൂ​ടു​ന്ന കൊ​വി​ഡ് വ്യാ​പ​നം, കു​റ​യു​ന്ന നി​കു​തി വ​രു​മാ​നം എ​ന്ന ക​ട​മ്പ​യാ​ണ് ക​ട​ക്കേ​ണ്ട​ത്. കൊ​വി​ഡ് വ്യാ​പ​നം സാ​ധാ​ര​ണ​ക്കാ​രെ, അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​ക ത​ന്നെ ചെ​യ്യു​ന്നു​ണ്ട്.

കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ ധ​ന​മ​ന്ത്രി​ക്ക് ചെ​യ്യാ​നു​ള്ള​ത് വ​ള​രെ​യേ​റെ കാ​ര്യ​ങ്ങ​ൾ. കൂ​ടു​ന്ന കൊ​വി​ഡ് വ്യാ​പ​നം, കു​റ​യു​ന്ന നി​കു​തി വ​രു​മാ​നം എ​ന്ന ക​ട​മ്പ​യാ​ണ് ക​ട​ക്കേ​ണ്ട​ത്. കൊ​വി​ഡ് വ്യാ​പ​നം സാ​ധാ​ര​ണ​ക്കാ​രെ, അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​ക ത​ന്നെ ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ കി​റ്റ് അ​ട​ക്ക​മു​ള്ള​വ ഇ​നി​യും തു​ട​രേ​ണ്ടി​വ​രും. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ കൂ​ട്ടേ​ണ്ടി വ​രും. വാ​ക്സി​ൻ വി​ത​ര​ണം സൗ​ജ​ന്യ​മാ​യി ന​ട​ത്ത​ണം. ഇ​തി​നെ​ല്ലാം പ​ണം ചെ​ല​വി​ടേ​ണ്ടി വ​രും.

സ​ർ​ക്കാ​രി​ന് റ​വ​ന്യൂ വ​രു​മാ​നം വ​ർ​ധി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, നി​കു​തി വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യാ​ൻ ത​ന്നെ​യാ​ണ് സാ​ധ്യ​ത. ജി​എ​സ്ടി വി​ഹി​തം കു​റ​ഞ്ഞേ​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​ത് വ​രു​മാ​ന​ത്തി​ലും ഇ​ടി​വു​ണ്ടാ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് പി​ടി​ച്ച ശ​മ്പ​ളം ഇ​നി തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടി വ​രും. സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ർ​ധി​പ്പി​ച്ച​തോ​ടെ ആ ​ഇ​ന​ത്തി​ലു​ള്ള ചെ​ല​വു​ക​ളും കൂ​ടി​യി​ട്ടു​ണ്ട്. ബാ​റു​ക​ള​ട​ക്കം അ​ട​ച്ചി​ടേ​ണ്ടി വ​രു​ക​യാ​ണ്. മാ​ത്ര​മ​ല്ല, പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച മ​ട്ടാ​ണ്. കൂ​ടു​ത​ലാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ജ​നം ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ ആ ​നി​ല​യ്ക്ക് പെ​ട്രോ​ൾ/ ഡീ​സ​ൽ വി​ൽ​പ്പ​ന കൂ​ടി. അ​തു​കൊ​ണ്ട് ആ ​ഇ​ന​ത്തി​ലു​ള്ള നി​കു​തി കൂ​ടി​യേ​ക്കും എ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം.

ചെ​റു​കി​ട - ഇ​ട​ത്ത​രം ബി​സി​ന​സു​ക​ൾ നി​ല​യ്ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്ഥാ​പ​ന​ങ്ങ​ളും പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പൂ​ട്ടി​യി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ ക്ഷാ​മം, അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യം, പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ഇ​ല്ലാ​ത്ത​ത് തു​ട​ങ്ങി​യ​വ വ്യ​വ​സാ​യ​ങ്ങ​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ട് ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യ്ക്കും വ​ക​യി​ല്ല. മ​ദ്യം, ലോ​ട്ട​റി പോ​ലു​ള്ള നി​കു​തി വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ​ക്ക​പ്പു​റം പു​തി​യ വ​രു​മാ​ന സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്തു​ക, ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ​ത് ന​വ​കേ​ര​ളം കെ​ട്ടി​പ്പൊ​ക്കു​ക എ​ന്ന​താ​ണ് പു​തി​യ ധ​ന​മ​ന്ത്രി​യെ കാ​ത്തി​രി​ക്കു​ന്ന നി​യോ​ഗം.


വാർത്തകൾ

Sign up for Newsletter



top