25
June 2021 - 3:20 am IST

Download Our Mobile App

Flash News
Archives

Analysis

GST

ജി​എ​സ്ടി വീ​ണ്ടും ഇ​ടി​വി​ലേ​ക്ക്

Published:04 May 2021

കൊ​വി​ഡ് കാ​ല​ത്തു നി​ന്ന് തി​രി​ച്ചു ക​യ​റി​യ ജി​എ​സ്ടി നി​ര​ക്ക് കു​ത്ത​നെ ഇ​ടി​യാ​ൻ സാ​ധ്യ​ത. ര​ണ്ടാം ത​രം​ഗം ച​ര​ക്ക് നീ​ക്ക​ത്തെ കൂ​ടു​ത​ലാ​യി ബാ​ധി​ച്ച​തോ​ടെ​യാ​ണി​ത്.

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ് കാ​ല​ത്തു നി​ന്ന് തി​രി​ച്ചു ക​യ​റി​യ ജി​എ​സ്ടി നി​ര​ക്ക് കു​ത്ത​നെ ഇ​ടി​യാ​ൻ സാ​ധ്യ​ത. ര​ണ്ടാം ത​രം​ഗം ച​ര​ക്ക് നീ​ക്ക​ത്തെ കൂ​ടു​ത​ലാ​യി ബാ​ധി​ച്ച​തോ​ടെ​യാ​ണി​ത്. ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തെ ഇ-​വേ ബി​ൽ എ​ണ്ണം അ​ഞ്ചു മാ​സം മു​മ്പ​ത്തെ നി​ല​യി​ലേ​ക്കു താ​ഴ്ന്നി​രു​ന്നു. 

50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല​യു​ള്ള ച​ര​ക്കു​ക​ൾ നീ​ക്കു​ന്ന​തി​ന് ഇ-​വേ ബി​ൽ നി​ർ​ബ​ന്ധ​മാ​ണ്. അ​തി​നാ​ൽ ബി​ൽ എ​ണ്ണം നി​കു​തി​യു​ടെ​യും വ്യാ​പാ​ര​ത്തി​ന്‍റെ​യും നേ​ർ​സൂ​ചി​ക​യാ​ണ്. ഏ​പ്രി​ലി​ലെ ബി​ൽ സം​ഖ്യ 5.5 കോ​ടി​ക്കും 5.8 കോ​ടി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും. ഏ​പ്രി​ൽ 25 വ​രെ 4.89 കോ​ടി ഇ-​വേ ബി​ല്ലു​ക​ളാ​ണ് ജി​എ​സ്ടി നെ​റ്റ്‌​വ​ർ​ക്കി​ൽ ഉ​ണ്ടാ​യ​ത്. പ്ര​തി​ദി​ന ശ​രാ​ശ​രി 19.5 ല​ക്ഷം. മാ​ർ​ച്ചി​ൽ 22.9 ല​ക്ഷ​മാ​യി​രു​ന്നു പ്ര​തി​ദി​ന ബി​ല്ലു​ക​ളു​ടെ എ​ണ്ണം. ഇ​ത് 17 ശ​ത​മാ​നം കു​റ​വാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ 22.8 ല​ക്ഷം ആ​യി​രു​ന്നു  പ്ര​തി​ദി​ന ശ​രാ​ശ​രി. ഒ​രു മാ​സ​ത്തെ വ്യാ​പാ​ര​ത്തി​ന്‍റെ ജി​എ​സ്ടി പി​റ്റേ മാ​സ​മാ​ണ് സ​ർ​ക്കാ​രി​ൽ അ​ട​യ്ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ ജി​എ​സ്ടി പി​രി​വ് 1.41 ല​ക്ഷം കോ​ടി എ​ന്ന റെ​ക്കോ​ഡി​ലെ​ത്തി​യ​ത് ഫെ​ബ്രു​വ​രി​യി​ലെ വ്യാ​പാ​രം കൂ​ടി​യ​തു​കൊ​ണ്ടാ​ണ്. മാ​ർ​ച്ചി​ലും വ്യാ​പാ​രം കൂ​ടി. ഏ​പ്രി​ലി​ലെ പി​രി​വി​ന്‍റെ ക​ണ​ക്കി​ൽ അ​തു​കാ​ണാം. എ​ന്നാ​ൽ മേ​യി​ൽ ജി​എ​സ്ടി പി​രി​വ് കു​ത്ത​നെ കു​റ​യും. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഒ​രു ല​ക്ഷം കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് നി​കു​തി പി​രി​വ്. മേ​യി​ൽ അ​തു ല​ക്ഷം കോ​ടി​ക്കു താ​ഴെ പോ​കാം.


വാർത്തകൾ

Sign up for Newsletter



top