21
June 2021 - 12:13 pm IST

Download Our Mobile App

Market

Gold rate

ചാ​ഞ്ചാ​ട്ട​ത്തി​ൽ സ്വ​ർ​ണം

Published:05 May 2021

ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ച് ഗ്രാ​മി​ന് 4420 രൂ​പ​യി​ലും പ​വ​ന് 35,360 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ന്ന​ത്. ഇ​താ​ണ് ഈ ​ആ​ഴ്ച​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.

കൊ​ച്ചി: ക​ഴി​ഞ്ഞ​ദി​വ​സം വ​ർ​ധി​ച്ച സ്വ​ർ​ണ വി​ല ഇ​ന്ന​ലെ ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 4390 രൂ​പ​യും പ​വ​ന് 240 രൂ​പ കു​റ​ഞ്ഞ് 35,120 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലും സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. സ്‌​പോ​ട് ഗോ​ൾ​ഡ് ട്രോ​യ് ഔ​ൺ​സി​ന് 1,782.29 ഡോ​ള​റാ​ണ് വി​ല. 

ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ച് ഗ്രാ​മി​ന് 4420 രൂ​പ​യി​ലും പ​വ​ന് 35,360 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ന്ന​ത്. ഇ​താ​ണ് ഈ ​ആ​ഴ്ച​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. സ്വ​ർ​ണ​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് മെ​യ് 1, 2 തി​യ​തി​ക​ളി​ൽ ആ​യി​രു​ന്നു. പ​വ​ന് 35,040 എ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം കൊ​ണ്ട് സ്വ​ർ​ണ​ത്തി​ന് 320 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഏ​പ്രി​ൽ മാ​സം തു​ട​ക്കം മു​ത​ൽ ഇ​ന്നു വ​രെ സ്വ​ർ​ണ വി​ല​യി​ൽ വ​ലി​യ ചാ​ഞ്ചാ​ട്ട​മാ​ണു​ണ്ടാ​യ​ത്. 


വാർത്തകൾ

Sign up for Newsletter



top