25
June 2021 - 2:59 am IST

Download Our Mobile App

Flash News
Archives

Market

Fuel price

ര​ണ്ടാം ദി​നവും പെ​ട്രോ​ൾ കു​തി​പ്പ്

Published:05 May 2021

ഇ​ന്ത്യ​യി​ലെ പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത് പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ആ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഓ​രോ ദി​വ​സ​ത്തേ​യും അ​ന്താ​രാ​ഷ്‌​ട്ര വി​ല​നി​ല​വാ​രം അ​നു​സ​രി​ച്ചാ​ണ് ഈ ​വി​ല നി​ർ​ണ​യം.

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം ക​ഴി​ഞ്ഞ​തോ​ടെ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ വി​ല ഉ​യ​ർ​ന്നു. അ​തി​നു​മു​മ്പ് തു​ട​ർ​ച്ച​യാ​യി വി​ല വ​ർ​ധി​ച്ച്, ചി​ല​യി​ട​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 100 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നീ​ണ്ട 18 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച്ച പെ​ട്രോ​ൾ വി​ല വ​ർ​ധി​ച്ച​ത്. ഡീ​സ​ൽ വി​ല​യി​ൽ വ​ർ​ധ​ന വ​ന്ന​ത് ഫെ​ബ്രു​വ​രി 23ന് ​ശേ​ഷം ആ​ദ്യ​മാ​ണ്.

ന്യൂ​ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല​യി​ൽ 19 പൈ​സ​യും ഡീ​സ​ൽ വി​ല​യി​ൽ 21 പൈ​സ​യു​മാ​ണ് ലി​റ്റ​റി​ന് വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​ട്രോ​ൾ വി​ല​യി​ൽ ലി​റ്റ​റി​ന് 15 പൈ​സ​യാ​ണ് കൂ​ട്ടി​യി​രു​ന്ന​ത്. ഡീ​സ​ൽ വി​ല​യി​ൽ 18 പൈ​സ​യും. ഇ​തോ​ടെ ന്യൂ​ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന്‍റെ റീ​ട്ടെ​യ്‌​ൽ വി​ല ലി​റ്റ​റി​ന് 90.55 രൂ​പ​യാ​യി​രു​ന്നു. ഡീ​സ​ലി​ന്‍റെ റീ​ട്ടെ​യ്‌​ൽ വി​ല 80.91 രൂ​പ​യും. പു​തി​യ ക​ണ​ക്കു​പ്ര​കാ​രം പെ​ട്രോ​ൾ വി​ല 90.74 രൂ​പ​യും ഡീ​സ​ൽ വി​ല 81.12 രൂ​പ​യു​മാ​യി. മും​ബൈ​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 96.95 രൂ​പ​യാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടി​യ​ത്. ഇ​പ്പോ​ഴ​ത് 97.14 ആ​യി. ഡീ​സ​ലി​ന്‍റെ വി​ല 87.89 രൂ​പ​യാ​യി​രു​ന്ന​ത് 88.10 ആ​യി. നാ​ല് മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ൽ വ​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​ന്ധ​ന വി​ല നി​ല​നി​ൽ​ക്കു​ന്ന​ത് ഇ​പ്പോ​ൾ മും​ബൈ​യി​ലാ​ണ്.

ഇ​ന്ത്യ​യി​ലെ പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത് പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ആ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഓ​രോ ദി​വ​സ​ത്തേ​യും അ​ന്താ​രാ​ഷ്‌​ട്ര വി​ല​നി​ല​വാ​രം അ​നു​സ​രി​ച്ചാ​ണ് ഈ ​വി​ല നി​ർ​ണ​യം. എ​ന്നാ​ൽ പ​ശ്ചി​മ ബം​ഗാ​ൾ, കേ​ര​ളം, ത​മി​ഴ്നാ​ട്, അ​സം, പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ൽ എ​ന്തു​കൊ​ണ്ട് ദൈ​നം​ദി​ന വി​ല പു​ന​ർ​നി​ർ​ണ​യം ന​ട​ന്നി​ല്ല എ​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ ​സ​മ​യ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല മാ​റി​യി​രു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല ചാ​ഞ്ചാ​ട്ട​ത്തി​ലാ​ണ്. കൊ​വി​ഡ് ആ​ദ്യ​ത​രം​ഗ​ത്തി​ന്‍റെ സ​മ​യ​ത്ത് വ​ലി​യ ത​ക​ർ​ച്ച​യാ​യി​രു​ന്നു അ​സം​സ്‌​കൃ​ത എ​ണ്ണ വി​പ​ണി നേ​രി​ട്ട​ത്. അ​തി​ൽ നി​ന്ന് തി​രി​ച്ചു​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​തി​ശ​ക്ത​മാ​യ കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​ത്. ഇ​തി​ന്‍റെ ആ​ശ​ങ്ക​ക​ൾ വി​പ​ണി​യി​ൽ പ്ര​ക​ട​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top