21
June 2021 - 12:33 pm IST

Download Our Mobile App

Bollywood

sripada

നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു

Published:06 May 2021

1980 കളിൽ ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു ശ്രീപദ. 1980 കളിൽ പ്രമുഖ നടന്മാരൊടൊപ്പം അഭിനയിച്ചാണ് തിളങ്ങുന്ന നടിയായി മാറിയത്.

മുംബൈ: ബോളിവുഡ്, ഭോജ്പുരി നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു. 1980 കളിൽ ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു ശ്രീപദ. 1980 കളിൽ പ്രമുഖ നടന്മാരൊടൊപ്പം അഭിനയിച്ചാണ് തിളങ്ങുന്ന നടിയായി മാറിയത്. ധർമ്മേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയ നടന്മാരൊടൊപ്പമാണ് വേഷമിട്ടത്.

ധർമ്മേന്ദ്ര, വിനോദ് ഖന്ന എന്നിവർ ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രം ബട്വാരയിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. ബെവഫ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങി ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാണ് ഇവർ പ്രശസ്തയായത്. 1980 കളുടെ അവസാനം ഹൊറർ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടി. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top