21
June 2021 - 12:27 pm IST

Download Our Mobile App

Cricket

Nassar Hussain, IPL 2021

‘ഐ​പി​എ​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ത്തി​യ​ത് അ​ബ​ദ്ധം’

Published:06 May 2021

കൊ​വി​ഡ് വ്യാ​പ​നം ചി​ല ഫ്രാ​ഞ്ചൈ​സി​ക​ളി​ലും സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ബി​സി​സി​ഐ ടൂ​ര്‍ണ​മെ​ന്‍റ് അ​ടി​യ​ന്ത​ര​മാ​യി നി​ര്‍ത്തി​വ​ച്ച​ത്

ല​ണ്ട​ന്‍: ഐ​പി​എ​ല്ലി​ന്‍റെ 14ാം സീ​സ​ണ്‍ ഇ​ന്ത്യ​യി​ല്‍ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ബി​സി​സി​ഐ​യു​ടെ തീ​രു​മാ​നം വ​ലി​യ അ​ബ​ദ്ധ​മാ​യി​പ്പോ​യെ​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​ന്‍ നാ​സ​ര്‍ ഹു​സൈ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.  കൊ​വി​ഡ് വ്യാ​പ​നം ചി​ല ഫ്രാ​ഞ്ചൈ​സി​ക​ളി​ലും സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ബി​സി​സി​ഐ ടൂ​ര്‍ണ​മെ​ന്‍റ് അ​ടി​യ​ന്ത​ര​മാ​യി നി​ര്‍ത്തി​വ​ച്ച​ത്.  

യു​എ​ഇ​യി​ല്‍ ന​ട​ത്ത​ണ​മാ​യി​രു​ന്നു ഐ​പി​എ​ല്ലി​ന്‍റെ വേ​ദി​യാ​യി ഇ​ത്ത​വ​ണ ഇ​ന്ത്യ ത​ന്നെ മ​തി​യെ​ന്ന ബി​സി​സി​ഐ​യു​ടെ തീ​രുമാ​നം വ​ലി​യ തെ​റ്റാ​യി​പ്പോ​യി. കൊ​വി​ഡ് നി​ര​ക്കു​ക​ള്‍ യുഎഇയിൽ കു​റ​വാ​യി​രു​ന്നു മാ​ത്ര​മ​ല്ല ബ​യോ ബ​ബ്ളി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​വി​ടെ ഒ​രു വി​ട്ടു​വീ​ഴ്ച​യും വ​രു​ത്തി​യി​രു​ന്നി​ല്ല. ഈ ​സീ​സ​ണി​ലെ ഐ​പി​എ​ല്ലും അ​വി​ടേ​ക്കു മാ​റ്റു​ന്ന​താ​യി​രു​ന്നു ഉ​ചി​ത​മെ​ന്നും ഹു​സൈ​ന്‍ കോ​ള​ത്തി​ല്‍ കു​റി​ച്ചു. മ​റ്റു ഓ​പ്ഷ​നി​ല്ല നാ​ലു ഫ്രാ​ഞ്ചൈ​സി​ക​ളി​ല്‍ താ​ര​ങ്ങ​ള്‍ക്കും ഒ​ഫീ​ഷ്യ​ലു​ക​ള്‍ക്കു​മാ​യി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ഐ​പി​എ​ല്‍ നി​ര്‍ത്തി​വ​യ്ക്കു​ക​യ​ല്ലാ​തെ ബി​സി​സി​ഐ​യ്ക്കു മു​ന്നി​ല്‍ മ​റ്റൊ​രു ഓ​പ്ഷ​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു ഹു​സൈ​ന്‍ കോ​ള​ത്തി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി.   ബ​യോ ബ​ബ്ളു​ക​ളു​ടെ ലം​ഘ​നം ഒ​രു​പാ​ട് സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​തു ക​ഴി​ഞ്ഞു. മ​ഹാ​മാ​രി ക്രി​ക്ക​റ്റെ​ന്ന ഗെ​യി​മി​നേ​ക്കാ​ള്‍ വ​ലു​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.  ക​ളി​ക്കാ​ര്‍ വി​ഡ്ഢി​ക​ളോ വി​വേ​ക​ശൂ​ന്യ​രോ​ അ​ല്ല. 

 ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ര്‍ക്കു പൂ​ര്‍ണ​മാ​യി അ​റി​യാ​മാ​യി​രു​ന്നു. ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍ക്കും ഓ​ക്സി​ജ​നും വേ​ണ്ടി ജ​ന​ങ്ങ​ള്‍ അ​പേ​ക്ഷി​ക്കു​ന്ന​ത് അ​വ​ര്‍ ടെ​ലി​വി​ഷ​നി​ല്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഉ​പ​യോ​ഗി​ക്കാ​ത്ത ആം​ബു​ല​ന്‍സു​ക​ള്‍ ക്രി​ക്ക​റ്റ് മൈ​താ​ന​ത്തി​നു പു​റ​ത്തു കാ​ത്തു നി​ല്‍ക്കു​ന്ന​തും അ​വ​ര്‍ ക​ണ്ടു. -ഹു​സൈ​ന്‍ വി​ശ​ദ​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top