21
June 2021 - 11:33 am IST

Download Our Mobile App

Cricket

Rishabh Pant, Cricket News

റെ​ക്കോ​ര്‍ഡ് പ​ന്ത്

Published:06 May 2021

ഐ​സി​സി​യു​ടെ ടെ​സ്റ്റ് ബാ​റ്റ്സ്മാ​ന്‍മാ​രു​ടെ റാ​ങ്കി​ങി​ല്‍ ആ​ദ്യ പ​ത്തി​നു​ള്ളി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന നേ​ട്ട​മാ​ണ് റി​ഷ​ഭി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​സി​സി പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ടെ​സ്റ്റ് റാ​ങ്കി​ങി​ല്‍ അ​ദ്ദേ​ഹം ആ​റാം​സ്ഥാ​ന​ത്തു​ണ്ട്. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ലി​യാ​ണ് റി​ഷ​ഭി​ന് തൊ​ട്ടു​മു​ക​ളി​ലാ​യി റാ​ങ്കി​ങി​ല്‍ അ​ഞ്ചാ​മ​ന്‍

ദുബായ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​ര്‍ക്കും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത അ​പൂ​ര്‍വ്വ റെ​ക്കോ​ര്‍ഡി​ന് അ​വ​കാ​ശി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് യു​വ​താ​രം റി​ഷ​ഭ് പ​ന്ത്. ഐ​സി​സി​യു​ടെ ടെ​സ്റ്റ് ബാ​റ്റ്സ്മാ​ന്‍മാ​രു​ടെ റാ​ങ്കി​ങി​ല്‍ ആ​ദ്യ പ​ത്തി​നു​ള്ളി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന നേ​ട്ട​മാ​ണ് റി​ഷ​ഭി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​സി​സി പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ടെ​സ്റ്റ് റാ​ങ്കി​ങി​ല്‍ അ​ദ്ദേ​ഹം ആ​റാം​സ്ഥാ​ന​ത്തു​ണ്ട്. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ലി​യാ​ണ് റി​ഷ​ഭി​ന് തൊ​ട്ടു​മു​ക​ളി​ലാ​യി റാ​ങ്കി​ങി​ല്‍ അ​ഞ്ചാ​മ​ന്‍. റി​ഷ​ഭി​നൊ​പ്പം ടീ​മം​ഗ​വും ഓ​പ്പ​ണ​റു​മാ​യ രോ​ഹി​ത് ശ​ര്‍മ​യും ആ​റാം റാ​ങ്ക് പ​ങ്കി​ടു​ന്നു​ണ്ട്. ന്യൂ​സി​ലാ​ന്‍ഡി​ന്‍റെ ഹെ​ന്‍റി നി​ക്കോ​ള്‍സും ആ​റാം​സ്ഥാ​ന​ത്തു​ണ്ട് മൂ​ന്നു പേ​ര്‍ക്കും 747 പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. നേ​ര​ത്തേ ഇ​ന്ത്യ​യു​ടെ മു​ന്‍ ഇ​തി​ഹാ​സ നാ​യ​ക​ന്‍ എം​എ​സ് ധോ​ണി​ക്കു പോ​ലും സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത റെ​ക്കോ​ര്‍ഡാ​ണ് റി​ഷ​ഭ് ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ടെ​സ്റ്റ് ക​രി​യ​റി​ല്‍ ധോ​ണി​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന റാ​ങ്ക് 19 ആ​യി​രു​ന്നു. ഈ ​ച​രി​ത്ര​മാ​ണ് റി​ഷ​ഭ് ഇ​പ്പോ​ള്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യി​രി​ക്കു​ന്ന​ത  ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തോ​ള​മാ​യി ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലൂ​ടെ​യാ​ണ് റി​ഷ​ഭ് ക​ട​ന്നു​പോ​വു​ന്ന​ത്. ഇ​ന്ത്യ​ക്കു വേ​ണ്ടി പ​ല മാ​ച്ച് വി​ന്നി​ങ് ഇ​ന്നി​ങ്സു​ക​ളും അ​ദ്ദേ​ഹം ക​ളി​ച്ചി​രു​ന്നു. 

ക​ഴി​ഞ്ഞ വ​ര്‍ഷ​മ​വ​സാ​നം ന​ട​ന്ന ഇ​ന്ത്യ​യു​ടെ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് റി​ഷ​ഭി​ന്‍റെ സ​മ​യം തെ​ളി​യു​ന്ന​ത്. ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം മി​ന്നു​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഹീ​റോ​യാ​യി മാ​റി. അ​വ​സാ​ന​മാ​യി ഗാ​ബ​യി​ല്‍ ന​ട​ന്ന അ​വ​സാ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ച​രി​ത്രം വി​ജ​യം കൊ​യ്ത​പ്പോ​ള്‍ റി​ഷ​ഭാ​യി​രു​ന്നു മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്.  ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​നം ഐ​സി​സി​യു​ടെ പ്ലെ​യ​ര്‍ ഓ​ഫ് ദി ​മ​ന്ത് പു​ര​സ്‌​കാ​ര​ത്തി​നും അ​ദ്ദേ​ഹ​ത്തെ അ​ര്‍ഹ​നാ​ക്കി​യി​രു​ന്നു. 

ഈ ​പ​ര​മ്പ​ര​യ്ക്കു ശേ​ഷം ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​വ​സാ​ന​മാ​യി ന​ട​ന്ന നാ​ലു ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ലും താ​രം മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. നി​ല​വി​ല്‍ ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സി​നെ മി​ക​ച്ച രീ​തി​യി​ല്‍ ന​യി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്നു ബി​സി​സി​ഐ ടൂ​ര്‍ണ​മെ​ന്‍റ് നി​ര്‍ത്തി വ​ച്ചി​രി​ക്കു​ന്ന​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​താ​യി​രു​ന്നു ഡി​സി. പ​രി​ക്കു കാ​ര​ണം സ്ഥി​രം ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ർക്ക് ഈ ​സീ​സ​ണ്‍ ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ​ണ് റി​ഷ​ഭി​ന് ആ​ദ്യ​മാ​യി ക്യാ​പ്റ്റ​നാ​യി ന​റു​ക്കു​വീ​ണ​ത്--


വാർത്തകൾ

Sign up for Newsletter



top