21
June 2021 - 12:58 pm IST

Download Our Mobile App

Cricket

IPL 2021, IPL 2021 Young Players, Cricket News

യു​വ​താ​ര​ങ്ങ​ളു​ടെ പി​റ​വി

Published:06 May 2021

ടൂ​ര്‍ണ​മെ​ന്‍റ് അ​പ്ര​തീ​ക്ഷി​ത​മാ​യി നി​ര്‍ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ മ​ല്‍സ​ര​ങ്ങ​ളി​ല്‍ മി​ക​വ് തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാ​നാ​യ​തി​ല്‍ ഈ ​യു​വ​താ​ര​ങ്ങ​ള്‍ക്കു അ​ഭി​മാ​നി​ക്കാം

മും​ബൈ: ഐ​പി​എ​ല്ലി​ന്‍റെ 14ാം സീ​സ​ണ്‍ പാ​തി​വ​ഴി​യി​ല്‍ നി​ര്‍ത്തി​വ​ച്ചെ​ങ്കി​ലും ചി​ല യു​വ​താ​രോ​ദ​യ​ങ്ങ​ളു​ടെ പി​റ​വി ഇ​തി​ന​കം ക​ണ്ടു​ക​ഴി​ഞ്ഞു. ടീ​മി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ഹീ​റോ​സാ​യി മാ​റി​യ ഇ​വ​രി​ല്‍ പ​ല​ര്‍ക്കും വൈ​കാ​തെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്നും വി​ളി​വ​ന്നേ​ക്കാം. മ ി​ക​ച്ച ബാ​റ്റ്സ്മാ​ന്‍മാ​രും ബൗ​ള​ര്‍മാ​രു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ടൂ​ര്‍ണ​മെ​ന്‍റ് അ​പ്ര​തീ​ക്ഷി​ത​മാ​യി നി​ര്‍ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ മ​ല്‍സ​ര​ങ്ങ​ളി​ല്‍ മി​ക​വ് തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാ​നാ​യ​തി​ല്‍ ഈ ​യു​വ​താ​ര​ങ്ങ​ള്‍ക്കു അ​ഭി​മാ​നി​ക്കാം. ബി​സി​സി​ഐ​യ്ക്കു ആ​ഹ്ലാ​ദി​ക്കാ​ന്‍ വ​ക ന​ല്‍കു​ന്ന, ഇ​ന്ത്യ​യു​ടെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ ഈ ​താ​ര​ങ്ങ​ള്‍ ആ​രൊ​ക്കെ​യാ​ണെ​ന്നു പ​രി​ശോ​ധി​ക്കാം. 

ചേ​ത​ന്‍ സ​ക്ക​രി​യ (രാജസ്ഥാൻ റോയൽസ്‍) 

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ മ​ഹാ​രാ​ഷ്ട​യി​ല്‍ നി​ന്നു​ള്ള പേ​സ​ര്‍ ചേ​ത​ന്‍ സ​ക്ക​രി​യ​യു​ടെ അ​ര​ങ്ങേ​റ്റ സീ​സ​ണാ​യി​രു​ന്നു ഇ​ത്. ഇ​ടം​കൈ​യ​ന്‍ പേ​സ​റാ​യ സ​ക്ക​രി​യ ബൗ​ളി​ങി​ലെ വൈ​വി​ധ്യം കൊ​ണ്ട് എ​തി​ര്‍ ബാ​റ്റ്സ്മാ​നെ വെ​ള്ളം കു​ടി​പ്പി​ച്ചി​രു​ന്നു. 1.2 കോ​ടി രൂ​പ​യ്ക്കാ​ണ് താ​രം റോ​യ​ല്‍സി​ലെ​ത്തി​യ​ത്. 

ഏ​ഴു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും 8.22 ഇ​ക്കോ​ണ​മി റേ​റ്റി​ല്‍ ഏ​ഴു വി​ക്ക​റ്റു​ക​ള്‍ സ​ക്ക​രി​യ വീ​ഴ്ത്തി​യി​രു​ന്നു. പ​വ​ര്‍പ്ലേ ഓ​വ​റു​ക​ളി​ലും ഡെ​ത്ത് ഓ​വ​റു​ക​ളി​ലു​മെ​ല്ലാം ഒ​രു​പോ​ലെ മി​ക​ച്ച ബൗ​ളി​ങാ​ണ് താ​രം കാ​ഴ്ച​വ​ച്ച​ത്. നി​ര്‍ഭാ​ഗ്യം കൊ​ണ്ടു മാ​ത​ത്ര​മാ​ണ് സ​ക്ക​രി​യ​ക്കു കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന​ത്. സ​യ്ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി, വി​ജ​യ് ഹ​സാ​രെ ട്രോ​ഫി എ​ന്നി​വ​യി​ലെ മി​ക​ച്ച പ്ര​ക​ട​നം താ​രം ഐ​പി​എ​ല്ലി​ലും ആ​വ​ര്‍ത്തി​ക്കു​ക​യാ​യി​രു​ന്നു. 

അ​വേ​ശ് ഖാ​ന്‍ (ഡൽഹി) 

2017 മു​ത​ല്‍ പേ​സ് ബൗ​ള​ര്‍ അ​വേ​ശ് ഖാ​ന്‍ ഐ​പി​എ​ല്ലി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​മ​യം തെ​ളി​ഞ്ഞ​ത് ഈ ​സീ​സ​ണി​ലാ​ണ്. മി​ക​ച്ചൊ​രു ഇ​ന്ത്യ​ന്‍ പേ​സ​റു​ടെ അ​ഭാ​വം ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സി​നു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഇ​ത്ത​വ​ണ അ​വേ​ശ് നി​ക​ത്തി​യ​ത്. സ്റ്റം​പ് ടു ​സ്റ്റം​പ് ബൗ​ളി​ങ് കാ​ഴ്ച​വ​യ്ക്കു​ന്ന അ​ദ്ദേ​ഹം ബാ​റ്റ്സ്മാ​ന്‍മാ​ര്‍ക്കു റ​ണ്‍സെ​ടു​ക്കാ​ന്‍ അ​ധി​കം പ​ഴു​തു​ക​ള്‍ ന​ല്‍കാ​റി​ല്ല. ബോ​ള്‍ ഇ​രു​വ​ശ​ത്തേ​ക്കും മൂ​വ് ചെ​യ്യാ​നും മി​ക​ച്ച ഷോ​ര്‍ട്ട് ബോ​ളു​ക​ള്‍ എ​റി​യാ​നു​മെ​ല്ലാം മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള അ​വേ​ശി​നു സാ​ധി​ക്കു​ന്നു​ണ്ട്. എ​ട്ടു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും 7.7 എ​ന്ന മി​ക​ച്ച ഇ​ക്കോ​ണ​മി റേ​റ്റി​ല്‍ 14 വി​ക്ക​റ്റു​ക​ള്‍ താ​രം വീ​ഴ്ത്തി​യി​രു​ന്നു.

ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍ (ആ​ര്‍സി​ബി) 

ഈ ​സീ​സ​ണി​ല്‍ കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ക​ളു​മാ​യി പ​ര്‍പ്പി​ള്‍ ക്യാ​പ്പി​ന്‍റെ സ​ര്‍പ്രൈ​സ് അ​വ​കാ​ശി​യാ​യ താ​ര​മാ​ണ് റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ പേ​സ​ര്‍ ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍. അ​വേ​ശി​നെ​പ്പോ​ലെ ഹ​ര്‍ഷ​ലും നേ​ര​ത്തേ ത​ന്നെ ഐ​പി​എ​ല്ലി​ലു​ണ്ടെ​ങ്കി​ലും വ​ഴി​ത്തി​രി​വാ​യ​ത് ഈ ​സീ​സ​ണാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഡി​സി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ പ​ഴ​യ ടീ​മാ​യ ആ​ര്‍സി​ബി ഇ​ത്ത​വ​ണ വീ​ണ്ടും ടീ​മി​ലേ​ക്കു കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടാം വ​ര​വി​ല്‍ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഹ​രി​യാ​ന താ​രം കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഏ​ഴു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും 17 വി​ക്ക​റ്റു​ക​ള്‍ ഹ​ര്‍ഷ​ല്‍ നേ​ടി​ക്ക​ഴി​ഞ്ഞു. ഓ​ള്‍റൗ​ണ്ട​ര്‍ കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​നു ബാ​റ്റി​ങി​ല്‍ കാ​ര്യ​മാ​യ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ബൗ​ളി​ങ് പ്ര​ക​ട​നം ആ​ര്‍സി​ബി​ക്ക് ആ​ഹ്ലാ​ദി​ക്കാ​ന്‍ വ​ക ന​ല്‍കു​ന്നു​ണ്ട്.
 
അ​ര്‍ഷ്ദീ​പ് സി​ങ് (പി​ബി​കെ​എ​സ്) 

പ​ഞ്ചാ​ബ് കി​ങ്സി​ന്‍റെ യു​വ പേ​സ​ര്‍ അ​ര്‍ഷ്ദീ​പ് സി​ങ് ക​ഴി​ഞ്ഞ സീ​സ​ണി​ലാ​യി​രു​ന്ന ചി​ല മി​ക​ച്ച ബൗ​ളി​ങ് പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഈ ​സീ​സ​ണി​ല്‍ തു​ട​ക്കം മു​ത​ല്‍ പ​ഞ്ചാ​ബ് ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. ബൗ​ളി​ങി​ലെ കൃ​ത്യ​ത​യും വേ​രി​യേ​ഷ​നു​ക​ളു​മാ​ണ് അ​ര്‍ഷ്ദീ​പി​നെ ബൗ​ളി​ങി​ലെ കു​ന്ത​മു​ന​യാ​യ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ആ​റു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും എ​ട്ട് ഇ​ക്കോ​ണ​മി റേ​റ്റി​ല്‍ ഏ​ഴു വി​ക്ക​റ്റു​ക​ള്‍ താ​രം വീ​ഴ്ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ എ​ട്ടു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും ഒ​മ്പ​ത് വി​ക്ക​റ്റും അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​രു​ന്നു.
 
റു​തു​രാ​ജ് ഗെ​യ്ക്‌വാ​ദ് (സി​എ​സ്‌​കെ) 

ടീം ​ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​ന്‍ മി​ടു​ക്കു​ള്ള ക്ലാ​സി​ക്ക് ബാ​റ്റ്സ്മാ​നാ​ണ് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന്‍റെ യു​വ ഓ​പ്പ​ണ​ര്‍ റു​തു​രാ​ജ് ഗെ​യ്ക്ക്വാ​ദ്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​വ​സാ​ന റൗ​ണ്ട് മ​ല്‍സ​ര​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ഫി​ഫ്റ്റി​ക​ള​ടി​ച്ച​തോ​ടെ​യാ​ണ് റു​തു​രാ​ജ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ല്‍ തു​ട​ക്കം മു​ത​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ ഇ​ടം ല​ഭി​ക്കു​ക​യും ചെ​യ്തു. 

 തു​ട​ക്ക​ത്തി​ലെ ചി​ല മ​ല്‍സ​ര​ങ്ങ​ളി​ല്‍ ക്ലി​ക്കാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ഫോ​മി​ലേ​ക്കു​യ​ര്‍ന്ന റു​തു​രാ​ജ് ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്ര​തീ​ക്ഷ കാ​ത്തു. ഏ​ഴു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും തു​ട​രെ ര​ണ്ടു ഫി​ഫ്റ്റി​ക​ള​ട​ക്കം 128.94 സ്ട്രൈ​ക്ക് റേ​റ്റോ​ടെ 196 റ​ണ്‍സ് അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top