25
June 2021 - 4:07 am IST

Download Our Mobile App

Flash News
Archives

Bollywood

abhilasha

ചിഛോരെയിൽ സുശാന്തിനൊപ്പം അഭിനയിച്ച അഭിലാഷ പാട്ടീൽ കൊവിഡ് ബാധിച്ച് മരിച്ചു

Published:06 May 2021

സുശാന്ത് സിങ് രജ്പുത്ത് നായകനായ ചിഛോരെയിൽ പ്രധാന വേഷം ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

മുംബൈ: നടി അഭിലാഷ പാട്ടീൽ (40) കൊവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഭിലാഷ. സുശാന്ത് സിങ് രജ്പുത്ത് നായകനായ ചിഛോരെയിൽ പ്രധാന വേഷം ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

ബനാറിസൽ പോയി തിരിച്ചെത്തിയ ശേഷമാണ് അഭിലാഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സഹപ്രവർത്തകനായ സഞ്ജയ് കുൽക്കർണി പറഞ്ഞു. ബദരിനാഥ് കി ദുൽഹനിയ, ഗുഡ് ന്യൂസ്, മലാൽ, പിപ്സി, പ്രവാസ്, അറേഞ്ച് മാര്യേജ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

 


വാർത്തകൾ

Sign up for Newsletter



top