21
June 2021 - 11:45 am IST

Download Our Mobile App

Updates

Life insurance

നേ​ട്ട​വു​മാ​യി എ​സ്ബി​ഐ ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ്

Published:06 May 2021

എ​സ്ബി​ഐ ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ് 2021 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷം 20,624 കോ​ടി രൂ​പ​യു​ടെ പു​തി​യ ബി​സി​ന​സ് പ്രീ​മി​യം നേ​ടി. 2020 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ത് 16,592 കോ​ടി രൂ​പ​യാ​യി​രു​ന്നു.

കൊ​ച്ചി: എ​സ്ബി​ഐ ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ് 2021 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷം 20,624 കോ​ടി രൂ​പ​യു​ടെ പു​തി​യ ബി​സി​ന​സ് പ്രീ​മി​യം നേ​ടി. 2020 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ത് 16,592 കോ​ടി രൂ​പ​യാ​യി​രു​ന്നു. സിം​ഗി​ള്‍ പ്രീ​മി​യം ഇ​തേ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 52% വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​സ്ബി​ഐ ലൈ​ഫി​ന്‍റെ പ്രൊ​ട്ട​ക്ഷ​ന്‍ ന്യൂ ​ബി​സി​ന​സ് പ്രീ​മി​യം 2021 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 2,459 കോ​ടി രൂ​പ​യാ​യി, വാ​ര്‍ഷി​ക വ​ള​ര്‍ച്ച 18 ശ​ത​മാ​നം. വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ​യ്ക്കാ​യു​ള്ള പു​തി​യ ബി​സി​ന​സ് പ്രീ​മി​യം 40% വ​ള​ര്‍ച്ച​യോ​ടെ 742 കോ​ടി രൂ​പ​യി​ലെ​ത്തി. വ്യ​ക്തി​ഗ​ത പു​തി​യ ബി​സി​ന​സ് പ്രീ​മി​യം 2020 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 11 ശ​ത​മാ​നം വ​ള​ര്‍ച്ച​യോ​ടെ 12,499 കോ​ടി രൂ​പ​യി​ലെ​ത്തി. നി​കു​തി​ക്കു ശേ​ഷ​മു​ള്ള എ​സ്ബി​ഐ ലൈ​ഫി​ന്‍റെ ലാ​ഭം 2021 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച വ​ര്‍ഷ​ത്തി​ല്‍ 1,456 കോ​ടി രേ​ഖ​പ്പെ​ടു​ത്തി. ക​മ്പ​നി​യു​ടെ സോ​ള്‍വ​ന്‍സി അ​നു​പാ​തം 2021 മാ​ര്‍ച്ച് 31വ​രെ 2.15 ആ​യി തു​ട​രു​ന്നു, റ​ഗു​ലേ​റ്റ​റി ആ​വ​ശ്യ​ക​ത 1.50 ആ​ണ്. 2021 മാ​ര്‍ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് എ​സ്ബി​ഐ ലൈ​ഫി​ന്‍റെ അ​സ​റ്റ് അ​ണ്ട​ര്‍ മാ​നെ​ജ്മെ​ന്‍റ് 38 ശ​ത​മാ​നം വ​ള​ര്‍ന്ന് 2,20,871 കോ​ടി രൂ​പ​യി​ലെ​ത്തി. 2020 മാ​ര്‍ച്ച് 31വ​രെ ഇ​ത് 1,60,363 കോ​ടി രൂ​പ​യാ​യി​രു​ന്നു. പ​രി​ശീ​ല​നം ല​ഭി​ച്ച 2,25,381 ഇ​ന്‍ഷ്വ​റ​ന്‍സ് പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി എ​സ്ബി​ഐ ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സി​ന് രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള 947 ഓ​ഫി​സു​ക​ളു​മു​ണ്ട്.

നേ​ര​ത്തെ, എ​ല്‍ഐ​സി​യു​ടെ പ്രീ​മി​യം ക​ല​ക്ഷ​ന്‍ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. മാ​ര്‍ച്ചി​ല്‍ അ​വ​സാ​നി​ച്ച 2020-21 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 1.84 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ്രീ​മി​യ​മാ​ണ് എ​ല്‍ഐ​സി​യി​ല്‍ എ​ത്തി​യ​ത്. എ​ല്‍ഐ​സി പ്രീ​മി​യം ക​ല​ക്ഷ​നി​ല്‍ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍ന്ന തു​ക​യാ​ണി​ത്. 2019-20 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ നേ​ടി​യ 1.77 ല​ക്ഷം കോ​ടി​യി​ല്‍ നി​ന്നു​മാ​ണ് 2020-21 വ​ര്‍ഷ​ത്തി​ല്‍ 1.84 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പു​തി​യ ബി​സി​ന​സ് അ​ഥ​വാ ഒ​ന്നാം വ​ര്‍ഷ പ്രീ​മി​യം വ​ള​ര്‍ച്ച നേ​ടി​യ​തെ​ന്ന് എ​ല്‍ഐ​സി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. 1.34 ല​ക്ഷം കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും പോ​ളി​സി ഉ​ട​മ​ക​ള്‍ക്ക് എ​ല്‍ഐ​സി ക​ഴി​ഞ്ഞ വ​ര്‍ഷം ന​ല്‍കി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 564 ബി​ല്യ​ണ്‍ രൂ​പ​യു​ടെ പു​തി​യ പ്രീ​മി​യ​മാ​ണ് ഐ​ല്‍ഐ​സി നേ​ടി​യ​ത്.


വാർത്തകൾ

Sign up for Newsletter



top