21
June 2021 - 12:39 pm IST

Download Our Mobile App

Updates

IPL 2021

ഐ​പി​എ​ല്ലി​ന്‍റെ ന​ഷ്ടം 2000 കോ​ടി

Published:06 May 2021

ഐ​പി​എ​ല്ലി​ന്‍റെ ബ്രാ​ന്‍ഡ് മൂ​ല്യം 680 കോ​ടി ഡോ​ള​ര്‍ (50,180 കോ​ടി രൂ​പ) വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഐ​പി​എ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ​ക്ഷേ നി​ല​വി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര ക​ല​ണ്ട​ര്‍ പ്ര​കാ​രം ന​വം​ബ​റി​ലെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക​ഴി​യും വ​രെ ഐ​പി​എ​ല്‍ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നി​ല്ല.

മും​ബൈ: കൊ​വി​ഡ് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് നി​ല​ച്ച​പ്പോ​ള്‍ രാ​ജ്യ​ത്തെ ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന് ക​ണ​ക്കാ​ക്കു​ന്ന ന​ഷ്ടം 2000 കോ​ടി. ഐ​പി​എ​ല്ലി​ന്‍റെ ബ്രാ​ന്‍ഡ് മൂ​ല്യം 680 കോ​ടി ഡോ​ള​ര്‍ (50,180 കോ​ടി രൂ​പ) വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഐ​പി​എ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ​ക്ഷേ നി​ല​വി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര ക​ല​ണ്ട​ര്‍ പ്ര​കാ​രം ന​വം​ബ​റി​ലെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക​ഴി​യും വ​രെ ഐ​പി​എ​ല്‍ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നി​ല്ല. അ​തി​നു​ശേ​ഷം ഐ​പി​എ​ല്‍ ന​ട​ക്കു​മോ അ​തോ വേ​ദി മാ​റ്റി ന​ട​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​ര​ണം.

ബി​സി​സി​ഐ​യ്ക്കും ടീ​മു​ക​ള്‍ക്കും കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് സ്പോ​ണ്‍സ​ര്‍ഷി​പ്പി​ലൂ​ടെ​യും മ​റ്റും ല​ഭി​ക്കു​ന്ന​ത്. 60 മാ​ച്ചു​ക​ളു​ള്ള സീ​സ​ണ്‍ സ്റ്റാ​ര്‍ ഇ​ന്ത്യ​യാ​ണ് ബ്രോ​ഡ്കാ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഓ​രോ മാ​ച്ചി​നും 54.4 കോ​ടി രൂ​പ​യാ​ണ് സ്റ്റാ​ര്‍ ഇ​ന്ത്യ ബി​സി​സി​ഐ​യ്ക്ക് ന​ല്‍കു​ന്ന​ത്. 31 മാ​ച്ചു​ക​ളാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. 1700 കോ​ടി രൂ​പ​യാ​ണ് സ്റ്റാ​ര്‍ ഈ​യി​ന​ത്തി​ല്‍ ഇ​നി ന​ല്‍കേ​ണ്ടി​യി​രു​ന്ന​ത്. ടൈ​റ്റി​ല്‍ സ്പോ​ണ്‍സ​റാ​യ വി​വോ ഓ​രോ മാ​ച്ചി​നും 7.3 കോ​ടി രൂ​പ ന​ല്‍കും. മാ​ച്ചു​ക​ള്‍ നി​ര്‍ത്തി​വെ​ച്ചാ​ല്‍ ഈ​യി​ന​ത്തി​ലെ 225 കോ​ടി രൂ​പ ഇ​നി ല​ഭി​ക്കാ​ന്‍ ഇ​ട​യി​ല്ല.

ഐ​പി​എ​ല്ലി​നെ ഒ​ഫീ​ഷ്യ​ല്‍ സ്പോ​ണ്‍സ​ര്‍മാ​രി​ല്‍ നി​ന്ന് ഇ​നി ല​ഭി​ക്കാ​നു​ള്ള 144-155 കോ​ടി രൂ​പ ന​ഷ്ട​മാ​കും. ഓ​രോ ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ​യും വ​രു​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top