21
June 2021 - 1:10 pm IST

Download Our Mobile App

National

karnataka

കർണാടകയിൽ കൊവിഡ്  വ്യാപനം അതിരൂക്ഷം;ഇന്ന് അരലക്ഷത്തിനടുത്ത് കേസുകൾ 

Published:06 May 2021

ഇന്ന് അര ലക്ഷത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്,ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ ഇന്ന് 20 ,000 ത്തിന് മുകളിൽ കൊവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു.

ബാംഗ്ലൂർ: കർണാടകയിൽ കൊവിഡ്  വ്യാപനം അതിരൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്,ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ ഇന്ന് 20 ,000 ത്തിന് മുകളിൽ കൊവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇന്ന് 49,058 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24  മണിക്കൂറിനിടെ 328  മരണം സ്ഥിരീകരിച്ചു.തമിഴ്‌നാട്ടിൽ ഇന്ന് 24,898  പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കഴിഞ്ഞ 24  മണിക്കൂറിനിടെ 195  മരണം സ്ഥിരീകരിച്ചു.ആന്ധ്രാപ്രദേശിൽ ഇന്ന് 21,594 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ച സാഹചര്യമുണ്ടായി. കഴിഞ്ഞ 24  മണിക്കൂറിനിടെ 72  മരണം സ്ഥിരീകരിച്ചു.
 


വാർത്തകൾ

Sign up for Newsletter



top