21
June 2021 - 12:47 pm IST

Download Our Mobile App

Kerala

vijayan

കൊവിഡ്  വ്യാപനം അതിശക്തമായതിനാലാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published:06 May 2021

കൂടുതൽ ആളുകൾ തിക്കി തിരക്കുന്നത് ഒഴിവാക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിൽ ആകുക എന്നതല്ല ലോക്ക് ഡൗൺ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കൊവിഡ്  വ്യാപനം അതിശക്തമായതിനാലാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ  സമയത്ത് എല്ലാവര്ക്കും അവശ്യ സാധനങ്ങളും അവശ്യ സേവനങ്ങളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ട് ആകുമെന്ന് കരുതി തിരക്ക് കൂട്ടരുതെന്ന് അദ്ദേഹം പറഞ്ഞു.ലോക്ക് ഡൗണുമായി  ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അധികം  വൈകാതെ പുറത്തിറക്കും. സാധനങ്ങൾ വാങ്ങുകയാണെങ്കിൽ വീടിന് അടുത്തുള്ള കടയിൽ നിന്നും വേഗം വാങ്ങി വരുക. കൂടുതൽ ആളുകൾ തിക്കി തിരക്കുന്നത് ഒഴിവാക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിൽ ആകുക എന്നതല്ല ലോക്ക് ഡൗൺ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top