21
June 2021 - 12:40 pm IST

Download Our Mobile App

Cricket

ipl-2021

ഐ​പി​എ​ല്‍ സെ​പ്റ്റം​ബ​റി​ല്‍ തു​ട​രും? മൂ​ന്നു വേ​ദി പ​രി​ഗ​ണ​ന​യി​ല്‍

Published:07 May 2021

ഇ​ന്ത്യ​യി​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​യ​പ്പോ​ള്‍ ബ​യോ​ബ​ബി​ള്‍ സു​ര​ക്ഷ​യി​ലു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ബ​യോ​ബ​ബി​ള്‍ സു​ര​ക്ഷ മ​തി​യാ​വു​ന്ന​ത​ല്ലെ​ന്നും യു​എ​ഇ​യി​ല്‍ ല​ഭി​ച്ച സം​ര​ക്ഷ​ണം ഇ​ന്ത്യ​യി​ല്‍ ല​ഭി​ക്കു​മോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്നും ചി​ല വി​ദേ​ശ താ​ര​ങ്ങ​ള്‍ തു​റ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 14ാം സീ​സ​ണ്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് പാ​തി​വ​ഴി​യി​ല്‍ നി​ര്‍ത്തി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തി​യ സാ​ധ്യ​ത​ക​ള്‍ തേ​ടു​ന്ന ബി​സി​സി​ഐ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഐ​പി​എ​ല്‍ തു​ട​ര്‍ന്നു ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. സ​മ​യ​വും സ​ന്ദ​ര്‍ഭ​വും ഒ​ത്തു​വ​ന്നാ​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് സെ​പ്റ്റം​ബ​റി​നു ശേ​ഷം  ന​ട​ത്തു​മെ​ന്നാ​ണ് ബി​സി​സി ഐ ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.​വി​ദേ​ശ താ​ര​ങ്ങ​ളു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ചാ​വും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം. 

ഇ​പ്പോ​ഴി​താ ഇം​ഗ്ല​ണ്ട്, യു​എ​ഇ, ഓ​സ്ട്രേ​ലി​യ എ​ന്നി​വ​ട​ങ്ങ​ളി​ലേ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്ത് ടൂ​ര്‍ണ​മെ​ന്‍റ് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ബി​സി​സി ഐ ​ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. എ​ല്ലാ വി​ദേ​ശ താ​ര​ങ്ങ​ള്‍ക്കും വി​ശ്വാ​സ​ത്തോ​ടെ എ​ത്താ​ന്‍ സാ​ധി​ക്കു​ന്ന രാ​ജ്യ​ത്ത് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​നാ​ണ് ബി​സി​സി ഐ ​ആ​ലോ​ചി​ക്കു​ന്ന​ത്. കൊ​വി​ഡ് കാ​ല​ത്ത് യു​എ​ഇ​യി​ല്‍ ബ​യോ​ബ​ബി​ള്‍ സു​ര​ക്ഷ​യി​ല്‍ വി​ജ​യ​ക​ര​മാ​യി ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നു.  

 എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​യ​പ്പോ​ള്‍ ബ​യോ​ബ​ബി​ള്‍ സു​ര​ക്ഷ​യി​ലു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ബ​യോ​ബ​ബി​ള്‍ സു​ര​ക്ഷ മ​തി​യാ​വു​ന്ന​ത​ല്ലെ​ന്നും യു​എ​ഇ​യി​ല്‍ ല​ഭി​ച്ച സം​ര​ക്ഷ​ണം ഇ​ന്ത്യ​യി​ല്‍ ല​ഭി​ക്കു​മോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്നും ചി​ല വി​ദേ​ശ താ​ര​ങ്ങ​ള്‍ തു​റ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള പ​ര​മ്പ​ര സെ​പ്തം​ബ​ര്‍ 14ന് ​അ​വ​സാ​നി​ക്കും. അ​തി​ന് ശേ​ഷം യു​എ​ഇ​യി​ലേ​ക്കെ​ത്തി ക്വാ​റ​ന്‍റെ​യ്ന്‍ പൂ​ര്‍ത്തി​യാ​ക്കി ടി20 ​ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഐ​പി​എ​ല്ലി​ന്‍റെ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ബി​സി​സി ഐ ​ആ​ലോ​ചി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 22നാ​ണ് നി​ല​വി​ല്‍ ടി20 ​ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലാ​ണ് ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കേ​ണ്ട​തെ​ങ്കി​ലും കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ​യി​ലേ​ക്ക് വേ​ദി മാ​റ്റാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ടി20 ​ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി യു​എ​ഇ​യി​ല്‍ ഐ​പി​എ​ല്ലി​ന്‍റെ 14ാം സീ​സ​ണ്‍ പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്നാ​ണ് ബി​സി​സി ഐ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ടൂ​ര്‍ണ​മെ​ന്‍റ് പാ​തി​വ​ഴി​യി​ല്‍ റ​ദ്ദാ​ക്കി​യാ​ല്‍ ഏ​ക​ദേ​ശം 2500 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം ബി​സി​സി ഐ​ക്ക് സം​ഭ​വി​ക്കും. 

അ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ 31 മ​ത്സ​ര​ങ്ങ​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 29 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ഈ ​വ​ര്‍ഷ​വും യു​എ​ഇ​യി​ല്‍ത്ത​ന്നെ ഐ​പി​എ​ല്‍ ന​ട​ത്താ​മെ​ന്ന് ഐ​പി​എ​ല്‍ ഗ​വേ​ണി​ങ് കൗ​ണ്‍സി​ല്‍ ബി​സി​സി ഐ​യോ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ത്ത​ന്നെ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്ത​ണ​മെ​ന്ന് ബി​സി​സി ഐ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഐ​പി​എ​ല്‍ ഉ​പേ​ക്ഷി​ച്ചാ​ല്‍  ന​ഷ്ടം 2500 കോ​ടി: ഗാംഗുലി

മും​ബൈ: ഐ​പി​എ​ല്‍ 14ാം സീ​സ​ണ്‍ പൂ​ര്‍ണ്ണ​മാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രി​യാ​ണെ​ങ്കി​ല്‍ ബി​സി​സി​ഐ​യു​ടെ ന​ഷ്ടം 2500 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ​യാ​യി​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് സൗ​ര​വ് ഗാം​ഗു​ലി. ക​ഴി​ഞ്ഞ വ​ര്‍ഷം യു​എ​ഇ​യി​ല്‍ വി​ജ​യ​ക​ര​മാ​യി ഐ​പി​എ​ല്‍ ന​ട​ത്തു​വാ​ന്‍് ബി​സി​സി​ഐ​യ്ക്ക് സാ​ധി​ച്ചു​വെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ ബ​യോ ബ​ബി​ളി​ല്‍ അ​തി​ന് സാ​ധി​ക്കാ​തെ പോ​യ​തോ​ടെ ഐ​പി​എ​ല്‍ 31 മ​ത്സ​ര​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്ക​വെ ഉ​പേ​ക്ഷി​ക്കേ​ണ്ട ഗ​തി​യി​ലേ​ക്ക് ബി​സി​സി​ഐ പോ​കു​ക​യാ​യി​രു​ന്നു.

  ടൂ​ര്‍ണ്ണ​മെ​ന്‍റ് ഈ ​വ​ര്‍ഷ​ത്തി​ല്‍ ത​ന്നെ സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്തി ഈ ​വ​ലി​യ ന​ഷ്ടം കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യം എ​ന്നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യി എ​ത്ര കോ​ടി​യു​ടെ ന​ഷ്ട​മാ​ണെ​ന്നു​ള്ള​ത് പി​ന്നീ​ട് മാ​ത്ര​മേ തീ​രു​മാ​നി​ക്കാ​നാ​കു​വെ​ന്നും സൗ​ര​വ് ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി.-


വാർത്തകൾ

Sign up for Newsletter



top