21
June 2021 - 12:12 pm IST

Download Our Mobile App

Wellness

omega

ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകാൻ ഒമേഗ 3  ഫാറ്റി ആസിഡ്

Published:07 May 2021

ഇനി അഥവാ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ബാധിക്കുകയാണെകിൽ തന്നെ അത് ഒരിക്കലും ഗുരുതരമാകില്ല. ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ് തുടങ്ങിയവയാണ് വിത്തുകളുടെ ഇനത്തിൽ ഏറ്റവും കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്.

ശരീരം രോഗങ്ങളോട് പൊരുതി നിൽക്കണമെങ്കിൽ രോഗപ്രതിരോധശേഷി അതാവശ്യമാണ്. പ്രതിരോധ ശേഷിയും ശരീരത്തിന്റെ ഘടനയും തമ്മിൽ ബന്ധമൊന്നുമില്ല. നമ്മൾക്ക് പ്രതിരോധ ശേഷി ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ധാരാളം ഒമേഗ 3  ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ ആണെങ്കിൽ പ്രതിരോധ ശേഷിയുടെ കാര്യത്തിൽ ആശങ്ക വേണ്ട.

ഇത് സ്ഥിരമായി ഭക്ഷണത്തിൽ കഴിക്കുന്നവരാണെങ്കിൽ ഏതൊരു രോഗവും നമ്മെ ബാധിക്കില്ല.ഇനി അഥവാ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ബാധിക്കുകയാണെകിൽ തന്നെ അത് ഒരിക്കലും ഗുരുതരമാകില്ല. ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ് തുടങ്ങിയവയാണ് വിത്തുകളുടെ ഇനത്തിൽ ഏറ്റവും കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്.

കൂടിയ കൊളെസ്ട്രോൾ നില കുറയ്ക്കാൻ ഇത് സഹായിക്കും. ഒമേഗ 3  ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് വാൾനട്ട്. രോഗപ്രതിരോധ സംവിധാനത്തിന് മികച്ച ബലം നൽകാൻ ഇവയ്ക്ക് കഴിയും.കൂടാതെ ഹൃദയത്തിന് ഇത് ആരോഗ്യവും പ്രധാനം ചെയ്യുന്നു.രക്ത സമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ശരീരത്തിലെ വീക്കങ്ങൾ ഭേദമാക്കാനും ഇതിലടങ്ങിയ ഘടകങ്ങൾ സഹായിക്കും.

മത്തി,അയല  തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3  ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇവയിൽ മഗ്നീഷ്യം,പ്രോട്ടീൻ തുടങ്ങിയവയുടെ അളവ് കൂടുതലാണ്. അത് കൊണ്ട് തന്നെ മിക്ക രോഗങ്ങളെ ചെറുക്കാനും  ഇത് സഹായിക്കും.സോയാബീൻ നല്ല പ്രോട്ടീനുകളുടെ കലവറയാണ്.കൂടിയ അളവിൽ ഫൈബർ കണ്ടെന്റും  ഇതിലുണ്ട്.ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു.


വാർത്തകൾ

Sign up for Newsletter



top