21
June 2021 - 12:32 pm IST

Download Our Mobile App

National

kappan

മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ വീണ്ടും മധുരയിലെ ജയിലിലേക്ക് മാറ്റി

Published:07 May 2021

കൊവിഡ്  ബാധയെ തുടർന്നാണ് സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക്  വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി മാറ്റിയത്.ചികിത്സ കഴിഞ്ഞാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ വീണ്ടും മധുരയിലെ ജയിലിലേക്ക് മാറ്റി. കോടതി ഉത്തരവ് പ്രകാരമാണിതെന്ന് സൂചന. എന്നാൽ ജയിലിലേക്ക് മാറ്റിയ വിവരം ഭാര്യയെയോ  അഭിഭാഷകനെയോ അറിയിച്ചിട്ടില്ല.കഴിഞ്ഞ ദിവസം സിദ്ധിഖ് കാപ്പനെ കാണാൻ ഭാര്യ ആശുപത്രിയിൽ  എത്തിയെങ്കിലും കാണിക്കാതെ മടക്കി അയക്കുകയായിരുന്നു.

കൊവിഡ്  ബാധയെ തുടർന്നാണ് സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക്  വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി മാറ്റിയത്.ചികിത്സ കഴിഞ്ഞാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് മധുരയിലെ ജയിലിൽ കഴിയുന്ന കാപ്പനെ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top