21
June 2021 - 12:13 pm IST

Download Our Mobile App

Kerala

hc

കേരള  സർവകലാശാല നടത്തിയ 58  അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

Published:07 May 2021

ഇത് ഭരണഘടന വിരുദ്ധമെന്ന് വാദം അംഗീകരിച്ചാണ് 2017 -ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്.

തിരുവനന്തപുരം: കേരള  സർവകലാശാല നടത്തിയ 58  അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കിയാണ്  സർവകലാശാല  സംവരണം നിശ്ചയിച്ചത്.

ഇത് ഭരണഘടന വിരുദ്ധമെന്ന് വാദം അംഗീകരിച്ചാണ് 2017 -ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്.രണ്ട്  അധ്യാപകർ നൽകിയ ഹർജിയിലാണ് വിധി.ഭരണഘടന വിരുദ്ധമായിട്ടാണ് സംവരണം തീരുമാനിച്ചതെന്ന് ഹർജിയിൽ പറയുന്നു.ആദ്യമായിട്ടാണ് ഇത്രയും നിയമനങ്ങൾ സർവകലാശാലയിൽ റദ്ദ് ചെയ്ത ഉത്തരവിറങ്ങുന്നത്. ഈ വിഷയത്തിലെ നേരത്ത പരാതി നിലനിന്നിരുന്നു.


വാർത്തകൾ

Sign up for Newsletter



top