25
June 2021 - 4:11 am IST

Download Our Mobile App

Flash News
Archives

Kollywood

vishal

വിശാലിന്‍റെ പുതിയ ചിത്രത്തില്‍ നായിക ഡിംബിള്‍ ഹയാത്തി

Published:08 May 2021

തെലുങ്ക്  താരം  ഡിംബിൾ  ഹയാത്തിയാണ്   ചിത്രത്തില്‍  നായികയാകുന്നത്.  നവാഗത സംവിധായകനായ പാ ശരവണന്‍  ആണ്   ചിത്രം   സവിധാനം  ചെയ്യുന്നത്.

വിശാലിന്‍റെ പുതിയ  ചിത്രം   ഇന്നലെ ചെന്നൈയില്‍  ആരംഭിച്ചു. തെലുങ്ക്  താരം  ഡിംബിൾ  ഹയാത്തിയാണ്   ചിത്രത്തില്‍  നായികയാകുന്നത്.  നവാഗത സംവിധായകനായ പാ ശരവണന്‍  ആണ്   ചിത്രം   സവിധാനം  ചെയ്യുന്നത്. ഇത്  തേവയോ അതുവേ   ധര്‍മ്മം   എന്ന    ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ   സംവിധായകനാണ് പാ ശരവണന്‍. വിശാലിന്‍റെ 31 മത്   ചിതമാണിത്.   ചിത്രത്തിന്  ഇതുവരെ   പേരിട്ടിട്ടില്ല.  യുവന്‍  ശങ്കര്‍രാജയാണ്    സംഗീതം  നിര്‍വഹിക്കുന്നത്.

നായിക   ഡിംബിള്  ഹയാത്തി   'ദേവി  2'   വിന്  ശേഷം   അഭിനയിക്കുന്ന   തമിഴ്   ചിത്രം  കൂടിയാണിത്. അതേ   സമയം,  വിശാലും   ആര്യയും   ഒന്നിച്ചഭിനയിക്കുന്ന    എനിമിയുടെ    ചിത്രീകരണം    അവസാനിച്ചു. ആനന്ദ്  ശങ്കര്‍  ആണ്   ചിത്രത്തിന്‍റെ  സംവിധായകന്‍. 27 ദിവസത്തോളം   ദുബായില്‍    ചിത്രീകരിച്ച  ശേഷം  ചെന്നൈയില്‍   ചിത്രത്തിന്‍റെ     അവസാന  ഷെഡ്യൂള്‍    കഴിഞ്ഞ   ആഴ്ച്ചയാണ്    പൂര്‍ത്തിയായത്.

ചിത്രത്തിന്‍റെ   ടീസര്‍   ഈ  ആഴ്ച്ച  തന്നെ   പുറത്തിറങ്ങും. മൃണാനി  രവി, മംമ്താ മോഹന്‍ദാസ്,പ്രകാശ് രാജ്  തുടങ്ങിയവരാണ്    എനിമിയിലെ     പ്രധാന  താരങ്ങള്‍. മിനി  സ്റ്റുഡിയോസിന്റെ     ബാനറില്‍  വിനോദ്  കുമാര്‍  ആണ്   ചിത്രം    നിര്‍മ്മിക്കുന്നത്. ആര്‍.ഡി  രാജശേഖര്‍   ഛായാഗ്രഹണം   നിര്‍വഹിക്കുന്ന  എനിമിയുടെ  സംഗീതം  ഒരുക്കുന്നത്   എസ്. തമന്‍ ആണ്. 


വാർത്തകൾ

Sign up for Newsletter



top