25
June 2021 - 3:27 am IST

Download Our Mobile App

Flash News
Archives

Religious

Ramadan 2021, Ramadan Devotee, Pasting

മ​റ്റു​ള്ള​വ​ര്‍ക്കാ​യി സ​ഹ​നം ശീ​ലി​ക്കു​ന്ന​വ​നാ​ണ് വി​ശ്വാ​സി

Published:08 May 2021

# എം.​ടി. ശി​ഹാ​ബു​ദ്ദീ​ന്‍ സ​ഖാ​ഫി

ജീ​വി​ത​ത്തി​ലു​ട​നീ​ളം സ​ഹി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​സ്‌​ലാ​മി​ന്‍റെ വി​ധി​വി​ല​ക്കു​ക​ള്‍ എ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന​വ​ര്‍ക്ക് ബോ​ധ്യ​പ്പെ​ടും. എ​ല്ലാ​വ​രും ഉ​റ​ങ്ങു​മ്പോ​ള്‍ ഉ​ണ​ര്‍ന്നി​രു​ന്ന് നി​സ്‌​കാ​ര​ങ്ങ​ളി​ല്‍ മു​ഴു​കു​ക തു​ട​ങ്ങി ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ളി​ലെ​ല്ലാം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത്യാ​ഗ​ത്തി​ന് പാ​ക​പ്പെ​ടു​ത്തു​ന്ന ഒ​രു രീ​തി നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന​ത് കാ​ണാ​നാ​കും

ത്യാ​ഗം ശീ​ലി​ക്കാ​നു​ള്ള പ​രി​ശീ​ല​ന ക​ള​രി​യാ​ണ് വ്ര​താ​നു​ഷ്ഠാ​നം. ഭ​ക്ഷ​ണം റെ​ഡി​യാ​യി​രി​ക്കെ വി​ശ​ന്നി​രി​ക്കാ​നും വെ​ള്ളം ല​ഭ്യ​മാ​കു​മ്പോ​ള്‍ ദാ​ഹി​ച്ചി​രി​ക്കാ​നും ഒ​രാ​ള്‍ നി​ര്‍ബ​ന്ധി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ല്ലാ​ത്ത സ​ന്ദ​ര്‍ഭ​ങ്ങ​ള്‍ വ​ന്നാ​ല്‍ സ​ഹി​ക്കാ​നാ​കും എ​ന്ന ധൈ​ര്യം പ​ക​രാ​ന്‍ കൂ​ടി​യാ​ണ്. ജീ​വി​ത​ത്തി​ലു​ട​നീ​ളം സ​ഹി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​സ്‌​ലാ​മി​ന്‍റെ വി​ധി​വി​ല​ക്കു​ക​ള്‍ എ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന​വ​ര്‍ക്ക് ബോ​ധ്യ​പ്പെ​ടും. എ​ല്ലാ​വ​രും ഉ​റ​ങ്ങു​മ്പോ​ള്‍ ഉ​ണ​ര്‍ന്നി​രു​ന്ന് നി​സ്‌​കാ​ര​ങ്ങ​ളി​ല്‍ മു​ഴു​കു​ക തു​ട​ങ്ങി ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ളി​ലെ​ല്ലാം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത്യാ​ഗ​ത്തി​ന് പാ​ക​പ്പെ​ടു​ത്തു​ന്ന ഒ​രു രീ​തി നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന​ത് കാ​ണാ​നാ​കും.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കു​ക മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രു​ടെ പ്ര​തി​സ​ന്ധി​ക​ളെ ഏ​റ്റു​വാ​ങ്ങാ​നു​ള്ള ആ​ത്മ​ധൈ​ര്യം കൂ​ടി​യാ​ണ് ഇ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലൂ​ടെ ഒ​രാ​ളി​ല്‍ ഇ​സ്‌​ലാം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ര്‍ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​രു വി​ശ്വാ​സി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ല​ക്ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യാ​ണ് ഇ​സ്‌​ലാം വി​ല​യി​രു​ത്തു​ന്ന​ത്. തി​രു​ന​ബി(​സ)​യു​ടെ​യും അ​നു​ച​ര​രു​ടെ​യും തു​ട​ങ്ങി ഈ ​കാ​ല​മ​ത്ര​യും ഇ​സ്‌​ലാ​മി​ക സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ വി​ള​ക്കു​മാ​ട​ങ്ങ​ളാ​യി നി​ല​യു​റ​പ്പി​ച്ച മ​ഹ​ത്തു​ക്ക​ളു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള അ​നേ​കം മാ​തൃ​ക​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​ന്നു​ണ്ട്.

അ​ബ​ല​യാ​യ ഒ​രു വൃ​ദ്ധ​യു​ടെ ചു​മ​ട് ത​ല​യി​ലേ​റ്റി മ​ക്ക​യി​ലെ മ​രു​മ​ണ​ലി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ തി​രു​ന​ബി, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​നു​ള്ള തി​ര​ക്കു​ക​ള്‍ക്കി​ട​യി​ലും പ​ല​രു​ടെ​യും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി ക​ഷ്ട​പ്പെ​ടു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ഹാ​യം ചോ​ദി​ച്ചു വ​ന്ന ആ​ളെ തി​രി​ച്ച​യ​ക്കാ​ന്‍ മ​ന​സു വ​രാ​ത്ത​തു​കൊ​ണ്ട് അ​യാ​ള്‍ക്ക് ന​ല്‍കാ​ന്‍ ഒ​രു ജൂ​ത​ന്‍റെ കൈ​യി​ല്‍ നി​ന്ന് പ​ണം ക​ടം വാ​ങ്ങു​ക​യും അ​തി​ന്‍റെ പേ​രി​ല്‍ അ​യാ​ള്‍ അ​വി​ടു​ത്തെ കു​റി​ച്ച് മോ​ശം പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത​ത് ച​രി​ത്ര​ത്തി​ലു​ണ്ട്. ആ ​പ​ഴി കേ​ള്‍ക്കു​ക എ​ന്ന​ത് മ​റ്റൊ​രാ​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​ടെ പേ​രി​ല്‍ ന​ബി(​സ) അ​നു​ഷ്ഠി​ച്ച ത്യാ​ഗ​മാ​ണ്.

മ​ദീ​ന​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ത​നി​ച്ചു ക​ഴി​യു​ന്ന വൃ​ദ്ധ​യും രോ​ഗി​യു​മാ​യ ഒ​രു സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ അ​തി​രാ​വി​ലെ ചെ​ന്ന് അ​വ​ര്‍ക്കാ​വ​ശ്യ​മു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും ചെ​യ്തു മ​ട​ങ്ങു​ന്ന അ​ബൂ​ബ​ക്ക​ര്‍സ്വി​ദ്ദീ​ഖ്(​റ) ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ല്‍ ജ്വ​ലി​ച്ചു നി​ല്‍ക്കു​ന്നു​ണ്ട്. വെ​ളി​ച്ചം വി​ത​റു​ന്ന ക്യാ​മ​റ​ക്ക​ണ്ണു​ക​ള്‍ക്ക് മു​ന്നി​ല്‍ ഒ​രു​ങ്ങി​പ്പി​ടി​ച്ചു​ള്ള ജ​ന​നേ​താ​വി​ന്‍റെ സേ​വ​ന​മാ​യി​രു​ന്നി​ല്ല അ​ത്.

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ദാ​ഹം ശ​മി​പ്പി​ക്കാ​ന്‍ ഒ​രു കി​ണ​റു ത​ന്നെ വാ​ങ്ങി തി​രു​ന​ബി(​സ)​ക്ക് സ​മ​ര്‍പ്പി​ച്ച ഉ​സ്മാ​ന്‍(​റ)​വി​ന്, ആ ​ഉ​ദ്യ​മം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ വ​ലി​യ സം​ഖ്യ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തു​കൊ​ണ്ട് പ്ര​യാ​സം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന അ​നേ​കം പേ​രു​ണ്ട് എ​ന്ന ബോ​ധ്യം, ആ ​ന​ഷ്ടം സ​ഹി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​രു​ത്തു പ​ക​രു​ക​യാ​യി​രു​ന്നു.

ഇ​ത് ച​രി​ത്ര​ത്തി​ലെ അ​പൂ​ര്‍വ​ത​ക​ള​ല്ല. ഇ​സ്‌​ലാ​മി​ലെ ഒ​രു സം​സ്‌​കാ​ര​ത്തി​ന്‍റെ തു​ട​ര്‍ച്ച ത​ന്നെ​യാ​ണ്. ആ​ത്മീ​യ സ​ര​ണി​യു​ടെ ശൈ​ഖും മ​ഹാ​പ​ണ്ഡി​ത​നു​മാ​യി വി​ശ്രു​ത​നാ​യി​ട്ടും പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി വ​ന​ത്തി​ല്‍ ചെ​ല്ലാ​നും വി​റ​ക് ശേ​ഖ​രി​ച്ച് ത​ല​യി​ലേ​റ്റി ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും അ​ത് ആ​വ​ശ്യ​ക്കാ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നും അ​ഹ്മ​ദു​ല്‍ ക​ബീ​ര്‍ രി​ഫാ​ഈ(​റ) സ​ന്ന​ദ്ധ​നാ​യി​രു​ന്നു എ​ന്ന​ത്, ഈ ​ഏ​റ്റെ​ടു​ക്ക​ലു​ക​ളെ എ​ത്ര മ​ഹ​ത്ത​ര​മാ​യാ​ണ് ഇ​സ്‌​ലാം കാ​ണു​ന്ന​ത് എ​ന്ന് ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മ​റ്റൊ​രാ​ളു​ടെ വി​ശ​പ്പ് ശ​മി​പ്പി​ക്കാ​ന്‍ വേ​ണ്ടി സ​ന്ന​ദ്ധ​രാ​കാ​ന്‍ ഇ​സ്‌​ലാം നി​ര​ന്ത​ര​മാ​യി ഉ​ദ്ഘോ​ഷി​ക്കു​ന്നു. അ​തി​ഥി​ക്ക് കൊ​ടു​ത്താ​ല്‍ വീ​ട്ടു​കാ​ര്‍ക്ക് ക​ഴി​ക്കാ​ന്‍ ഒ​ന്നും ബാ​ക്കി​യു​ണ്ടാ​കി​ല്ല എ​ന്ന ബോ​ധ്യം ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് കു​ട്ടി​ക​ളെ നേ​ര​ത്തേ ഉ​റ​ക്കാ​നും അ​ക​ത്തെ വി​ള​ക്ക​ണ​ച്ച് ഇ​രു​ട്ടി​ല്‍ പാ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് ശ​ബ്ദ​മു​ണ്ടാ​ക്കി ഭ​ക്ഷി​ച്ചു എ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​നും ഭാ​ര്യ​യോ​ട് നി​ര്‍ദേ​ശി​ച്ച ആ​തി​ഥേ​യ​നു​ണ്ട് ന​ബി​യു​ടെ മ​ദീ​ന​യി​ല്‍. അ​തി​നു​വേ​ണ്ടി പ​ട്ടി​ണി കി​ട​ന്ന ന​ബി ശി​ഷ്യ​ന്‍ ച​രി​ത്ര​ത്തി​ല്‍ നി​വ​ര്‍ന്നു നി​ല്‍ക്കു​ന്ന​തും ഈ​യൊ​രു സം​സ്‌​കാ​ര​ത്തെ വി​ളി​ച്ചോ​തി​ക്കൊ​ണ്ട് ത​ന്നെ​യാ​ണ്.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ടെ നേ​ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ക്ക് ദാ​നം ചെ​യ്യു​ന്ന​തി​ന്‍റെ മ​ഹ​ത്വം ആ​രെ​യും പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍ ക​ടം കൊ​ടു​ക്കു​ന്ന​വ​ന്‍ അ​തി​ന്‍റെ പ​കു​തി ദാ​നം​ചെ​യ്ത പ്ര​തി​ഫ​ല​ത്തി​ന് അ​ര്‍ഹ​നാ​ണ് എ​ന്ന് ഇ​സ്‌​ലാം വാ​ഗ്ദ​ത്തം ചെ​യ്യു​ന്ന​ത് മേ​ല്‍പ്പ​റ​ഞ്ഞ പ​കു​ത്തെ​ടു​പ്പി​ന്‍റെ പ​കി​ട്ട് ഒ​ട്ടും ചെ​റു​ത​ല്ല എ​ന്ന് വി​ളം​ബ​ര​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ങ്ങ​നെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ന്‍റെ വേ​ദ​ന​ക​ള്‍ ഏ​റ്റു​വാ​ങ്ങാ​ന്‍, അ​വ​രെ ചേ​ര്‍ത്തു​പി​ടി​ക്കാ​ന്‍, അ​വ​ര്‍ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ടാ​ന്‍, മ​ന​സു​കൊ​ണ്ടും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും അ​വ​ന്‍റെ കൂ​ടെ​നി​ല്‍ക്കാ​ന്‍ നി​ര​ന്ത​ര​മാ​യി ഇ​സ്‌​ലാം പ്ര​ചോ​ദി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തെ​ല്ലാം ശീ​ലി​ക്കു​ന്ന​വ​നാ​ണ് ഒ​രു യ​ഥാ​ര്‍ഥ വി​ശ്വാ​സി. മ​റ്റു​ള്ള​വ​രെ ക​രു​തി വീ​ട്ടി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് പോ​ലും മു​സ​ല്‍മാ​ന് ത്യാ​ഗ​വും സു​കൃ​ത​വു​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്.


വാർത്തകൾ

Sign up for Newsletter



top