25
June 2021 - 2:24 am IST

Download Our Mobile App

Flash News
Archives

Special

viral

തോട്ടത്തിലെ വാഴകളെല്ലാം കുത്തിമറിച്ച് കാട്ടാന, എന്നാൽ ഒരു വാഴയിൽ മാത്രം തൊട്ടില്ല; കാരണമിതാണ്

Published:08 May 2021

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ  പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴത്തോട്ടത്തിൽ കയറി വാഴകളെല്ലാം കാട്ടാന നശിപ്പിച്ചു.

സഹജീവി സ്നേഹം പ്രകടമാക്കുന്ന മൃഗങ്ങളുടെ വിഡിയോ സൈബർ ഇടങ്ങളിൽ വൈറലാകാറുണ്ട്. കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ  പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴത്തോട്ടത്തിൽ കയറി വാഴകളെല്ലാം കാട്ടാന നശിപ്പിച്ചു. എന്നാല്‍ ഒരു വാഴയെ മാത്രം വെറുതെ വിട്ടു.

വാഴക്കുലയിൽ ഒരു കിളി കൂട് കൂട്ടിയിരുന്നു. കിളിക്കൂട്ടിൽ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കിളിക്കൂട് കണ്ട് സഹാനുഭൂതി തോന്നിയാണ് കാട്ടാന വാഴ വെറുതെ വിട്ടതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്തുകൊണ്ട് ആനയെ വലിയ മൃഗമായി വിശേഷിപ്പിക്കുന്നത് എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

 

 


വാർത്തകൾ

Sign up for Newsletter



top