25
June 2021 - 3:22 am IST

Download Our Mobile App

Flash News
Archives

Bollywood

kangana

നടി കങ്കണ റണാവത്തിന് കൊവിഡ്

Published:08 May 2021

താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. കങ്കണ ഇപ്പോൾ ക്വാറന്‍റൈനിലാണ്.

നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. കങ്കണ ഇപ്പോൾ ക്വാറന്‍റൈനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, ഞാൻ പോസിറ്റീവ് ആണ്.

നിലവിൽ ക്വാറന്‍റൈനിലാണ്. ഈ വൈറസ്‌ എന്‍റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്.

വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം. ഹര ഹര മഹാദേവ്', കങ്കണ കുറിക്കുന്നു.

 


വാർത്തകൾ

Sign up for Newsletter



top