25
June 2021 - 3:30 am IST

Download Our Mobile App

Flash News
Archives

Other news

Ravinder Pal Singh, Covid 19, Covid Death

കൊവിഡ് കൊണ്ടുപോയി, രവീന്ദർ പാലിനെയും

Published:08 May 2021

1980ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു രവീന്ദർ പാൽ. അറുപതു വയസുള്ള ഇദ്ദേഹം രണ്ടാഴ്ചയോളമായി കൊവിഡിനോടു പൊരുതുകയായിരുന്നു. ഇന്നു രാവിലെ ലഖ്നൗവിലാണ് രവീന്ദർ പാലിന്‍റെ അന്ത്യമുണ്ടായത്.

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ "സെന്‍റർ ഹാഫി'ൽ മായാജാല പ്രകടനങ്ങൾ കാഴ്ചവച്ച ഒളിംപിക് സ്വർണമെഡലിസ്റ്റ് രവീന്ദർ പാൽ സിങ്ങും കൊവിഡ് മഹാമാരിയുടെ ഇര. 1980ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു രവീന്ദർ പാൽ. അറുപതു വയസുള്ള ഇദ്ദേഹം രണ്ടാഴ്ചയോളമായി കൊവിഡിനോടു പൊരുതുകയായിരുന്നു. ഇന്നു രാവിലെ ലഖ്നൗവിലാണ് രവീന്ദർ പാലിന്‍റെ അന്ത്യമുണ്ടായത്.

രോഗബാധിതനായി ഏപ്രിൽ 24നാണ് രവീന്ദർ പാലിനെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച നെഗറ്റീവായി. അതിനുശേഷം നോൺ-കൊവിഡ് വാർഡിലേക്കു മാറ്റിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതോടെ വെന്‍റിലേറ്ററിലേക്കു മാറ്റിയിരുന്നുവെന്നും അവർ. അവിവാഹിതനാണ് രവീന്ദർ പാൽ. 

1979 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്‍റെ സെന്‍റർ ഹാഫിന്‍റെ കരുത്തായിരുന്നു രവീന്ദർ പാൽ. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിലും സ്റ്റിക്കുമായി ഇറങ്ങിയിട്ടുണ്ട്. 1979ലെ ജൂണിയർ ലോകകപ്പിലും കളിച്ചു. കറാച്ചിയിലെ ചാംപ്യൻസ് ട്രോഫി (1980, 1983), പത്തു രാജ്യങ്ങൾ പങ്കെടുത്ത സിൽവർ ജൂബിലി ട്രോഫി (ഹോങ്കോങ്- 1983), 1982ലെ ലോകകപ്പ് (മുംബൈ), 1982ലെ ഏഷ്യാ കപ്പ് (കറാച്ചി) തുടങ്ങിയവയിലും ‍ഇന്ത്യയുടെ നട്ടെല്ലായിരുന്നു. ഹോക്കി വിട്ടതിനു ശേഷം എസ്ബിഐയിൽ നിന്ന് വോളണ്ടറി റിട്ടയർമെന്‍റ് വാങ്ങി. 


വാർത്തകൾ

Sign up for Newsletter



top