25
June 2021 - 3:46 am IST

Download Our Mobile App

Flash News
Archives

Cricket

krishna

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ്  

Published:08 May 2021

കൊവിഡ്  പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ ഐപിഎൽ നിർത്തിവച്ചിരുന്നു.പ്രസിദ്ധ് ഉൾപ്പെടെ നാല്  താരങ്ങൾക്കാണ് കൊൽക്കത്ത ടീമിൽ കൊവിഡ്  ബാധയുണ്ടായത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കൊവിഡ്  പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ ഐപിഎൽ നിർത്തിവച്ചിരുന്നു. പ്രസിദ്ധ് ഉൾപ്പെടെ നാല്  താരങ്ങൾക്കാണ് കൊൽക്കത്ത ടീമിൽ കൊവിഡ്  ബാധയുണ്ടായത്.

മലയാളി താരം സന്ദീപ് വാര്യർ, വരുണ്‍ ചക്രവര്‍ത്തി, ന്യൂസിലാന്‍ഡ് താരം ടിം സെയ്‌ഫെര്‍ട്ട് എന്നിവരാണ് കൊവിഡ്  ബാധിച്ച് മറ്റ്  താരങ്ങൾ.ബിസിസിഐ പ്രഖ്യാപിച്ച ഇംഗ്ലണ്ട് പര്യടനത്തിനും ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പങ്കെടുക്കാനുള്ള ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി പ്രസിദ്ധ് ഉണ്ടായിരുന്നു.നിലവിൽ ക്വാറന്റീനിലാണ് താരം.
 


വാർത്തകൾ

Sign up for Newsletter



top