25
June 2021 - 3:16 am IST

Download Our Mobile App

Flash News
Archives

Gadget

Smart watch

റെ​ഡ്മി വാ​ച്ച് ഈ ​മാ​സം 13ന്

Published:08 May 2021

ഷ​വോ​മി ക​മ്പ​നി​യു​ടെ സ​ബ് ബ്രാ​ൻ​ഡാ​യ റെ​ഡ്മി​യു​ടെ പു​തി​യ സ്മാ​ർ​ട്ട് വാ​ച്ച് വ​രു​ന്നു. ച​തു​രാ​കൃ​തി​യി​ലു​ള്ള ഡ​യ​ലി​ൽ 1.4 ഇ​ഞ്ച് എ​ൽ​ഇ​ഡി ട​ച്ച് സ്‌​ക്രീ​ൻ ഡി​സ്‌​പ്ലേ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

​മും​ബൈ: ഷ​വോ​മി ക​മ്പ​നി​യു​ടെ സ​ബ് ബ്രാ​ൻ​ഡാ​യ റെ​ഡ്മി​യു​ടെ പു​തി​യ സ്മാ​ർ​ട്ട് വാ​ച്ച് വ​രു​ന്നു. ച​തു​രാ​കൃ​തി​യി​ലു​ള്ള ഡ​യ​ലി​ൽ 1.4 ഇ​ഞ്ച് എ​ൽ​ഇ​ഡി ട​ച്ച് സ്‌​ക്രീ​ൻ ഡി​സ്‌​പ്ലേ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡി​സ്പ്ലേ യൂ​ണി​റ്റ് 320x320 പി​ക്സ​ൽ റെ​സ​ല്യൂ​ഷ​ൻ, 323 പി​പി​ഐ​യു​ടെ പി​ക്സ​ൽ ഡെ​ൻ​സി​റ്റി, 60% എ​ൻ‌​ടി‌​എ​സ്‌​സി ക​ള​ർ ഗാ​മ​റ്റ് എ​ന്നി​വ​യു​ണ്ട്. കൂ​ടാ​തെ വാ​ട്ട​ർ റ​സി​സ്റ്റ​ൻ​സ് ഫീ​ച്ച​റു​മു​ണ്ട്. റെ​ഡ്മി വാ​ച്ചി​ൽ 24 മ​ണി​ക്കൂ​ർ ലൈ​വ് ഹാ​ർ​ട്ട്റേ​റ്റ് മോ​ണി​റ്റ​റി​ങ് സെ​ൻ​സ​റു​ണ്ട്. ഇ​ത് സ്ലീ​പ്പ് മോ​ണി​റ്റ​റി​ങ്ങി​നെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​തി​നി​ട​യി​ൽ സ്‌​ക്രീ​നി​ൽ നി​ന്ന് ത​ന്നെ മ്യൂ​സി​ക് ട്രാ​ക്കു​ക​ളി​ലേ​ക്ക് പോ​കാ​നും സാ​ധി​ക്കും.

കൂ​ടാ​തെ, റെ​ഡ്മി വാ​ച്ചി​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ൻ സ​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്നു. സ്‌​പോ​ർ​ട്‌​സ് മോ​ഡ് ട്രാ​ക്കി​ങ്ങി​ലേ​ക്ക് വ​രു​ന്ന ഇ​തി​ന് ന​ട​ത്തം, ട്രെ​ക്കി​ങ്, ഓ​ട്ടം, ട്രെ​ഡ്‌​മി​ൽ, സെ​ക്കി​ളി​ങ്, നീ​ന്ത​ൽ, ക്രി​ക്ക​റ്റ് എ​ന്നി​ങ്ങ​നെ 11 സ്പോ​ർ​ട്സ് മോ​ഡു​ക​ൾ ല​ഭ്യ​മാ​ണ്. സാ​ധാ​ര​ണ ഉ​പ​യോ​ഗ​ത്തി​ൽ 9 ദി​വ​സം വ​രെ ബാ​റ്റ​റി ലൈ​ഫാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഇ​ൻ​ബി​ൽ​റ്റ് 230 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ടെ തു​ട​ർ​ച്ച​യാ​യ ജി​പി​എ​സ് ഉ​പ​യോ​ഗ​ത്തി​ൽ ഇ​ത് 10 മ​ണി​ക്കൂ​ർ സ​മ​യം വ​രെ നീ​ണ്ടു​നി​ൽ​ക്കും. ആ​ൻ​ഡ്രോ​യ്ഡ് 5.0 അ​ല്ലെ​ങ്കി​ൽ അ​തി​ന് ശേ​ഷം വ​രു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​സു​ക​ളെ വാ​ച്ചു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ബ്ലൂ​ടൂ​ത്ത് 5.0 ക​ണ​ക്റ്റി​വി​റ്റി ഓ​പ്ഷ​നു​മു​ണ്ട്. 3 ആ​ക്സി​സ് ആ​ക്സി​ല​റോ​മീ​റ്റ​ർ, 3 ആ​ക്സി​സ് ഗൈ​റോ​സ്കോ​പ്പ്, ബാ​രോ​മീ​റ്റ​ർ (അ​ൽ​ട്ടി​മീ​റ്റ​ർ), ഒ​രു കോ​മ്പ​സ് സെ​ൻ​സ​ർ എ​ന്നി​വ​യു​മു​ണ്ട്. ഇ​ത് ജി​പി​എ​സ്, എ​ജി​പി​എ​സ്, ഗ്ലോ​നാ​സ് എ​ന്നി​വ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 41x35x10.9 മി​ല്ലി​മീ​റ്റ​ർ അ​ള​വി​ൽ വ​രു​ന്ന റെ​ഡ്മി വാ​ച്ച് സ്ട്രാ​പ്പി​നൊ​പ്പം 35 ഗ്രാം ​ഭാ​രം, സ്ട്രാ​പ്പ് ഇ​ല്ലാ​തെ 21 ഗ്രാം ​ഭാ​രം വ​രെ കു​റ​യു​ന്നു.

ചൈ​ന​യി​ൽ റെ​ഡ്മി വാ​ച്ചി​ന് ഏ​ക​ദേ​ശം ആ​ർ​എം​ബി 269 അ​താ​യ​ത് ഏ​ക​ദേ​ശം 3,029 രൂ​പ​യാ​ണ് വി​ല. താ​യ്‌​ല​ൻ​ഡ് പോ​ലു​ള്ള മ​റ്റ് വി​പ​ണി​ക​ളി​ൽ ഏ​ക​ദേ​ശം 3,400 രൂ​പ വി​ല വ​രു​ന്നു. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വാ​ച്ചി​ന്‍റെ വി​ല 3000-3500 രൂ​പ​യ​ക്കും ഇ​ട​യി​ലാ​യി​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top