25
June 2021 - 4:10 am IST

Download Our Mobile App

Flash News
Archives

Wellness

watermelon

കളയരുത് തണ്ണിമത്തൻ വിത്തുകൾ 

Published:09 May 2021

തിളങ്ങുന്ന ചർമ്മം ആണ്  നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും തണ്ണിമത്തൻ കുരു നിങ്ങളെ സഹായിക്കും. വറുത്ത  തണ്ണിമത്തൻ കുരു കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും വേഗം പ്രായം തോന്നാതിരിക്കാനും നമ്മളെ സഹായിക്കും.

തണ്ണിമത്തൻ ചൂട് കാലത്ത് കഴിക്കാവുന്ന നല്ലൊരു ഫലം തന്നെയാണ്. എന്നാൽ നമ്മളിൽ പലരും തണ്ണിമത്തന്റെ രുചി പോകാതിരിക്കാൻ കുരു കളഞ്ഞിട്ടായിരിക്കും കഴിക്കുക. ചിലർ കുരു നീക്കം ചെയ്ത തണ്ണിമത്തൻ കഷണങ്ങൾ കടയിൽ നിന്നും തിരഞ്ഞ നോക്കി വാങ്ങാറുമുണ്ട്. എന്നാൽ തണ്ണിമത്തൻ കടുത്ത ചൂടിന് ഒരു പരിഹാരം മാത്രമല്ല, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളും ഇതിന്റെ കുരുവിൽ   ഉൾപെട്ടിട്ടുണ്ട്.

തിളങ്ങുന്ന ചർമ്മം ആണ്  നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും തണ്ണിമത്തൻ കുരു നിങ്ങളെ സഹായിക്കും. വറുത്ത  തണ്ണിമത്തൻ കുരു കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും വേഗം പ്രായം തോന്നാതിരിക്കാനും നമ്മളെ സഹായിക്കും. കരപ്പൻ അഥവാ എക്‌സിമ പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് എതിരായും ഇവ ഉപയോഗിക്കാം.

ചർമ്മത്തിന്  മാത്രമല്ല മുടിയുടെ അഴകിനും വിത്ത് ഗുണകരമാണ്. വിത്തിലെ പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്ന  ഘടകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് സഹായകരമാകും. ഇത് മാത്രമല്ല ,മുടി കൊഴിച്ചിലിനും നല്ലതാണ് തണ്ണിമത്തൻ കുരു. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമായ തണ്ണിമത്തൻ വിത്തുകൾ ഹൃദയാഘാതം,പക്ഷാഘാതം എന്നിവയിൽ നിന്നും നമ്മളെ സംരക്ഷിക്കുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന അസ്ഥികളുടെ തകരാർ പരിഹരിക്കാനും ഇവൻ മിടുക്കനാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര അളവിന്റെ ഏറ്റക്കുറച്ചിലുകളും ഇവ പരിഹരിക്കും. 


വാർത്തകൾ

Sign up for Newsletter



top