25
June 2021 - 2:17 am IST

Download Our Mobile App

Flash News
Archives

Kollywood

moorthy

നിർമാതാവ് കെ.എസ് രാമമൂർത്തി അന്തരിച്ചു

Published:11 May 2021

സംവിധായകൻ കെ.എസ് സേതുമാധവന്‍റെ ഇളയ സഹോദരനാണ്. ഒരു പെണ്ണിന്‍റെ കഥ, പണിതീരാത്ത വീട്, ഇൻക്വിലാബ് സിന്ദാബാദ്, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങിയ മലയാള ചിത്രങ്ങൾ മൂർത്തി നിർമ്മിച്ചവയാണ്.

കോയമ്പത്തൂർ: നിർമാതാവ് കെ.എസ് രാമമൂർത്തി (കെ.എസ്.ആർ മൂർത്തി) അന്തരിച്ചു. 87 വയസായിരുന്നു. 20 വർഷമായി താമസിക്കുന്ന പോത്തന്നൂർ കതിരവൻ നഗറിലെ വീട്ടിലായിരുന്നു അന്ത്യം. സംവിധായകൻ കെ.എസ് സേതുമാധവന്‍റെ ഇളയ സഹോദരനാണ്. ഒരു പെണ്ണിന്‍റെ കഥ, പണിതീരാത്ത വീട്, ഇൻക്വിലാബ് സിന്ദാബാദ്, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങിയ മലയാള ചിത്രങ്ങൾ മൂർത്തി നിർമ്മിച്ചവയാണ്.

കമൽഹാസന്‍റെ ആദ്യ മലയാള ചിത്രമായ കന്യാകുമാരി അടക്കം ഇരുപതോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തമിഴിൽ നാളൈ നമതെ, ഏണിപ്പടികൾ എന്നിവ നിർമ്മിച്ചു. ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിലാണ് മൂർത്തി സിനിമകൾ നിർമ്മിച്ചത്.


വാർത്തകൾ

Sign up for Newsletter



top