25
June 2021 - 3:50 am IST

Download Our Mobile App

Flash News
Archives

Wellness

women

നിങ്ങൾ അമിത ഭക്ഷണം ശീലമാക്കിയവരെങ്കിൽ അറിയണം ഇതെല്ലാം 

Published:11 May 2021

അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ അമിതഭാരമുണ്ടാകുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും.അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് അലസത അനുഭവപ്പെടുന്നതിനും ഉറക്ക രീതിയെ ബാധിക്കുന്നതിനും കാരണമാകും.

നമ്മളിൽ ചിലരെങ്കിലും അമിത  ഭക്ഷണം ശീലമാക്കിയവരാണ്. എന്നാൽ ഇത് ചിലപ്പോൾ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ താറു മാറാക്കും.ഇത് ചിലപ്പോൾ നിങ്ങളുടെ വയറിന് അസ്വസ്ഥത തോന്നാനും കാരണമാകും. എന്നാൽ അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി: എൻ‌ഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം അമിത  ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ ഒരു പാർശ്വഫലത്തിനും കാരണം ആകില്ലെങ്കിലും പതിവായി ഇത് ചെയ്താൽ നിങ്ങളുടെ ഭാരം,കൊഴുപ്പ് സാന്ദ്രത,രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ ബാധിക്കും.

നിങ്ങൾ അമിതമായി ഭക്ഷണം കഴിച്ചാൽ അത് നിങ്ങളുടെ ദഹനപ്രക്രിയയെ  താറു മാറാക്കും. ഇത് ഭക്ഷണം ശരീരത്തിലേറെ നേരം നില്കുന്നതിനും ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ അമിതഭാരമുണ്ടാകുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് അലസത അനുഭവപ്പെടുന്നതിനും ഉറക്ക രീതിയെ ബാധിക്കുന്നതിനും കാരണമാകും.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗ പ്രശ്നങ്ങൾക്കും മറ്റ്  ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.അമിതമായി ഭക്ഷണം കഴിക്കുന്നത് സ്ട്രെസ് ഹോർമോണായ ‘നോർപിനെഫ്രിൻ’ പുറത്ത് വിടാൻ കാരണമാകും. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർധിപ്പിക്കും. അമിത  ഭക്ഷണം ശീലമാക്കുന്നത് അസിഡിറ്റി അഥവാ ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, വയറിളക്കം, അമിതമായ വയർ വീക്കം, വായുകോപം എന്നിവ പോലുള്ള ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ കാരണമാകും.


വാർത്തകൾ

Sign up for Newsletter



top