25
June 2021 - 4:13 am IST

Download Our Mobile App

Flash News
Archives

World

cow-dungs

ഇന്ത്യക്കാരന്‍റെ ബാഗിൽ ചാണക വറളി; നശിപ്പിച്ച് യുഎസ് വിമാനത്താവള ഉദ്യോഗസ്ഥർ

Published:11 May 2021

ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗെന്ന് അധികൃതർ പറയുന്നു. ചാണകം മൂലം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഷിങ്ടൺ: അമെരിക്കയിലെത്തിയ ഇന്ത്യക്കാരന്‍റെ ബാ​ഗിൽ നിന്നും കസ്റ്റംസ് ചാണക വറളി പിടികൂടി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗിൽ നിന്നും ചാണകം കണ്ടെത്തിയത്. രൂക്ഷമായ ഗന്ധം വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ടി ചെയ്തു.

ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗെന്ന് അധികൃതർ പറയുന്നു. ചാണകം മൂലം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പിടിച്ചെടുത്ത ചാണക വറളികൾ നശിപ്പിച്ചു കളഞ്ഞതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top