25
June 2021 - 2:10 am IST

Download Our Mobile App

Flash News
Archives

Mollywood

Dennis-Joseph

ആകാശ ദൂതിലൂടെ മലയാളികളെ കണ്ണീരണിയിച്ച ഡെന്നീസ് ഇനി കണ്ണീരണിയുന്ന ഓർമ

Published:12 May 2021

# ബിനീഷ് മള്ളൂശേരി

അഭിനേതാവ് ജോസ് പ്രകാശ്, പ്രേം പ്രകാശ് എന്നിവരുടെ സഹോദരി പുത്രനും കൂടിയാണ് ഡെന്നിസ് ജോസഫ്. എഴുതിക്കൂട്ടിയ അനശ്വരങ്ങളായ തിരക്കഥകളിലൂടെയും ചലച്ചിത്ര സൃഷ്ടികളിലൂടെയും ഇനി മലയാള സിനിമയും മലയാളികളും ഡെന്നീസ് ജോസഫിനെ ഓര്‍മിക്കും. 

കോട്ടയം: ആകാശദൂതിലൂടെ മലയാളികളെ കണ്ണീരണിയിച്ച മലയാള സിനിമാ ലോകത്തെ ഹിറ്റ് മേക്കര്‍ ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യനിദ്രയിൽ പ്രവേശിച്ചു. കലാ രാഷ്ട്രീയ സാംസ്‌കാരിക, സിനിമ രംഗത്തെ നിരവധിയാളുകൾ ഏറ്റുമാനൂരിലെ വീട്ടിലെത്തി ഡെന്നീസ് ജോസഫിന് അദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തിങ്കൾ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെന്നീസ് ജോസഫ് മരണത്തിന് കീഴടങ്ങുന്നത്. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ   മരണം അദ്ദേഹത്തെ കവർന്നെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഭൗതീകശരീരം ആശുപത്രിയില്‍ നിന്നും ഏറ്റുമാനൂരിലെ വീട്ടിലെത്തിച്ചു. മൂന്നുമണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

അമ്മ സംഘടനയ്ക്ക് വേണ്ടി നടന്‍ കലാഭവന്‍ പ്രജോദും ഫെഫ്കയ്ക്ക് വേണ്ടി സംഘടനാ പ്രതിനിധികളും ഏറ്റുമാനൂരിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎന്‍ വാസവന്‍, മോന്‍സ് ജോസഫ്, തോമസ് ചാഴികാടന്‍, സുരേഷ് കുറുപ്പ്, നിർമ്മാതാവ് ജോയ് തോമസ് തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ ആളുകൾ ഡെന്നീസ് ജോസഫിന് ആദരാഞ്ജലികളര്‍പ്പിച്ചു.

അഭിനേതാവ് ജോസ് പ്രകാശ്, പ്രേം പ്രകാശ് എന്നിവരുടെ സഹോദരി പുത്രനും കൂടിയാണ് ഡെന്നിസ് ജോസഫ്. എഴുതിക്കൂട്ടിയ അനശ്വരങ്ങളായ തിരക്കഥകളിലൂടെയും ചലച്ചിത്ര സൃഷ്ടികളിലൂടെയും ഇനി മലയാള സിനിമയും മലയാളികളും ഡെന്നീസ് ജോസഫിനെ ഓര്‍മിക്കും. 


വാർത്തകൾ

Sign up for Newsletter



top