25
June 2021 - 2:43 am IST

Download Our Mobile App

Flash News
Archives

Wellness

vitamin

ചർമത്തെ  സംരക്ഷിക്കാം വിറ്റാമിൻ എയിലൂടെ 

Published:12 May 2021

. ഇത് പുതിയായ ചർമകോശ ഉല്പാദനത്തിനും വളർച്ചയ്ക്കും സഹായകരമാകും. വിറ്റാമിൻ എയിൽ ബീറ്റാ കരോട്ടിൻ പോലെയുള്ള ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്.

നാം പലപ്പോഴും ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെങ്കിലും,പലരും വിട്ടു പോകുന്ന ഒരു പ്രധാന മേഖലയാണ് ചർമം. നമ്മൾ കഴിക്കുന്നത് നമ്മുടെ ചർമത്തിൽ  പ്രതിഫലിക്കുമെന്നും നമ്മൾ അറിയണം. ചർമത്തിന്  നമ്മൾ പുറത്ത് ചികിത്സ ചെയ്യുന്നതിലും ഫലം ചെയ്യും അകത്തുള്ള മരുന്നുകൾ. ഇതിനായി ചര്മത്തെ സംരക്ഷിക്കുന്ന ആഹാരങ്ങൾ നാം സ്ഥിരമായി കഴിക്കേണ്ടതുണ്ട്. എന്നാൽ ചര്മ പരിപാലനത്തിന് ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളതിനെ കുറിച്ച് ആർക്കും കൃത്യമായ ധാരണയുണ്ടാകില്ല.

വിറ്റാമിനുകൾ നമ്മുടെ ചർമത്തിന്റെ  ആരോഗ്യം സംരക്ഷിക്കാൻ  സഹായിക്കും. അത് പോലൊരു വിറ്റാമിനാണ് വിറ്റാമിൻ  എ. വിറ്റാമിൻ  എ യിൽ റെറ്റിനോൾ അടങ്ങിയിട്ടുണ്ട്. ഇത് പുതിയായ ചർമകോശ ഉല്പാദനത്തിനും വളർച്ചയ്ക്കും സഹായകരമാകും. വിറ്റാമിൻ എയിൽ ബീറ്റാ കരോട്ടിൻ പോലെയുള്ള ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് ചർമ്മത്തിന്  സംരക്ഷണവും ഏകുന്നു. നല്ല ചുവന്ന  തുടുത്ത തക്കാളി വിറ്റാമിന് എയുടെ കലവറയാണ്. തക്കാളി സൂപ്പായി കഴിക്കുന്നതും ഗുണം ചെയ്യും. ഒരു ദിവസം ഒരു കപ്പ് കാരറ്റ് കഴിക്കുന്നതും നിങ്ങളുടെ ചര്മത്തിന് ആരോഗ്യം പ്രദാനം  ചെയ്യും. പച്ച ഇലക്കറികളായ ചീര, ഉലുവ ചീര എന്നിവയിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ ഡി കൂടാതെ മുട്ടയുടെ മഞ്ഞയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. നല്ല ചർമത്തിന്  മിതമായ മുട്ട കഴിക്കുക. 

Tags :

Skin
Health

വാർത്തകൾ

Sign up for Newslettertop