25
June 2021 - 2:05 am IST

Download Our Mobile App

Flash News
Archives

National

covaxin

കുട്ടികളിൽ കൊവാക്സിൻ പരീക്ഷിക്കാൻ അനുമതി

Published:12 May 2021

നാഗ്പുരിലെ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഡൽഹിയിലെയും പറ്റ്നയിലെയും എയിംസ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയാകും പരീക്ഷണം.

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കൊവിഡ് 19 വാക്സിനായ കൊവാക്സിൻ രണ്ടു മുതൽ 18 വരെ വയസ് പ്രായമുള്ളവരിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അടിയന്തര അനുമതി. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയായിരിക്കും ഏറ്റവും രൂക്ഷമായി വ്യാപിക്കുക എന്ന വിദഗ്ധരുടെ മുന്നറിയിപ്പിനു പിന്നാലയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ വിദഗ്ധസമിതി നിർണായക തീരുമാനമെടുത്തത്.

നാഗ്പുരിലെ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഡൽഹിയിലെയും പറ്റ്നയിലെയും എയിംസ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയാകും പരീക്ഷണം. കുട്ടികളിൽ മരുന്നിന്‍റെ ഫലപ്രാപ്തിയും പാർശ്വഫലവും പരിശോധിക്കാൻ അനുമതി തേടി നേരത്തേ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 24നും സമാന അപേക്ഷ നൽകിയെങ്കിലും കൂടുതൽ വിവരങ്ങൾ സമർപ്പിക്കാനായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. തുടർന്ന് രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളുടെ കൂടുതൽ വിവരങ്ങൾ സമർപ്പിച്ചിരുന്നു ഭാരത് ബയോടെക്. ‌


വാർത്തകൾ

Sign up for Newsletter



top