25
June 2021 - 3:00 am IST

Download Our Mobile App

Flash News
Archives

National

variant

ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന്  ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ല: കേന്ദം 

Published:12 May 2021

ഈ വകഭേദവുമായി ബന്ധപ്പെട്ട സംഘടന ഇറക്കിയ 32  പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും,അതിനാൽ ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കിയതെന്നും കേന്ദ്രം പറഞ്ഞു.

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ്  വൈറസിന്റെ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന്  ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്  പ്രചരിക്കുന്നത് വ്യാജ വർത്തകളെന്നും കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടന ഇന്ത്യൻ വേരിയന്റ് എന്ന് ബി.1.617  വകഭേദത്തെ വിശേഷിപ്പിച്ചിട്ടില്ല.

ഈ വകഭേദവുമായി ബന്ധപ്പെട്ട സംഘടന ഇറക്കിയ 32  പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും,അതിനാൽ ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കിയതെന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡിൻറെ  ബി .1.617  വകഭേദം ആഗോള ആശങ്ക ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനാ ആഗോള ആശങ്കയായി പ്രഖ്യാപിച്ച നാലാമത്തെ വൈറസാണിത്. 


വാർത്തകൾ

Sign up for Newsletter



top