25
June 2021 - 3:34 am IST

Download Our Mobile App

Flash News
Archives

National

vm

ഗ്രാമീണ മേഖലയിൽ കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വി.മുരളീധരൻ

Published:12 May 2021

കേരളവും ഈകാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്  ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കേരളത്തിൽ വലിയ തോതിൽ ലഭ്യക്കിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഗ്രാമീണ മേഖലയിൽ കൊവിഡ്  വ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളവും ഈകാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്  ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കേരളത്തിൽ വലിയ തോതിൽ ലഭ്യക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്  ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിതരണം ചെയ്തിരുന്നു.

45,000  വയൽ ടോസിലിസുമാബ് കൊടുത്തതിൽ ഏറ്റവുമധികം ലഭിച്ചതിൽ ഒരു സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയും,കർണാടകയും കഴിഞ്ഞാൽ ഏറ്റവുമധികം മരുന്ന് ലഭിച്ചത് കേരളത്തിനാണ്. അത് പോലെ തന്നെ ആഫോടെറിസിന്‍ ബി യുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളിൽ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കും. 


വാർത്തകൾ

Sign up for Newsletter



top