25
June 2021 - 2:50 am IST

Download Our Mobile App

Flash News
Archives

Market

stock

ആഗോള വിപണിയിലെ വില്പന സമ്മർദ്ദം രാജ്യത്തെ സൂചികകളെയും ബാധിച്ചു; വിപണി ഒരു ശതമാനത്തിലേറെ നഷ്ടത്തിൽ ക്ലോസ് ചെയ്തു

Published:12 May 2021

ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല.

മുംബൈ: ആഗോള വിപണിയിലെ വില്പന സമ്മർദ്ദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണി ഒരു ശതമാനത്തിലേറെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 471.01 പോയന്റ് താഴ്ന്ന് 48,690.80ലും  നിഫ്റ്റി 154.30 പോയന്റ് നഷ്ടത്തിൽ 14,696.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല.

ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം  അവസാനിപ്പിച്ചു.


വാർത്തകൾ

Sign up for Newsletter



top