25
June 2021 - 2:31 am IST

Download Our Mobile App

Flash News
Archives

Kerala

rain

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും; കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Published:12 May 2021

ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ യെല്ലോ,ഓറഞ്ചു അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 യോടെ  ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ യെല്ലോ,ഓറഞ്ചു അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ചു അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ 24  മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24  മണിക്കൂറിൽ  64.5 എംഎം മുതൽ 115 എംഎം വരെ മഴയ്ക്ക് സാധ്യതയുണ്ട്.

മെയ് 16 നു തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം ,ഇടുക്കി,തൃശൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഓറഞ്ച്,മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താഴ്ന്ന പ്രദേശം,നദി തീരം,ഉരുൾപൊട്ടൽ,മണിടിച്ചിൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്തണം. ന്യൂനമർദ്ദ്‌ രൂപീകരണ സമയത്ത് കടലാക്രമണം രൂക്ഷമാകാൻ സാധ്യത ഉണ്ട്. അതിനാൽ തീരദേശ മേഖലകളിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട് .


വാർത്തകൾ

Sign up for Newsletter



top